7 സിക്‌സും 8 ഫോറും തൂക്കി പ്രഭ്‌സിമ്രാന്‍; 68 പന്തില്‍ 102, ഓസീസിനെ വീഴ്ത്തി ഇന്ത്യ; പരമ്പരയും

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും റിയാന്‍ പരാഗിനും അര്‍ധ സെഞ്ച്വറി
Prabhsimran Singh scores a century
പ്രഭ്സിമ്രാൻ സിങ്, Australia A vs India Ax
Updated on
1 min read

കാണ്‍പുര്‍: ഓസ്‌ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. മൂന്നാം മത്സരത്തില്‍ 317 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.1 ഓവറില്‍ 316 റണ്‍സിനു ഓള്‍ ഔട്ടായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇന്ത്യ പിടിച്ചെടുത്തത്.

പഞ്ചാബ് കിങ്‌സ് താരമായ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിന്റെ വെടിക്കെട്ട് ബാറ്റിങാണ് റണ്‍സ് ചെയ്‌സ് ചെയ്ത ഇന്ത്യയ്ക്കു തുണയായത്. 68 പന്തില്‍ 7 സിക്‌സും 8 ഫോറും സഹിതം താരം 102 റണ്‍സ് അടിച്ചെടുത്തു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, റിയാന്‍ പരാഗ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ശ്രേയസ് 7 ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സെടുത്തു. 55 പന്തില്‍ 3 സിക്‌സും 5 ഫോറും സഹിതമാണ് റിയാന്‍ പരാഗ് 62 റണ്‍സിലെത്തിയത്.

Prabhsimran Singh scores a century
250 വിജയങ്ങള്‍, ഫെര്‍ഗൂസനേയും വെങറേയും മറികടന്ന് ഗ്വാര്‍ഡിയോള; സിറ്റിക്ക് ജയം, പാലസിനെ വീഴ്ത്തി എവര്‍ട്ടന്‍

വിപ്രജ് നിഗം 24 റണ്‍സുമായി പുറത്താകാതെ നിന്നു. ആയുഷ് ബദോനി (21), അഭിഷേക് ശര്‍മ (22) എന്നിവരും തിളങ്ങി.

ഇന്ത്യക്കു നഷ്ടമായ 8 വിക്കറ്റുകള്‍ ടോഡ് മര്‍ഫിയും തന്‍വീര്‍ സംഗയും പങ്കിട്ടു. ഇരുവരും 4 വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Prabhsimran Singh scores a century
ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി, ഒന്നാം സ്ഥാനവും കൈവിട്ടു; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും തലപ്പത്ത്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്. എട്ടാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജാക്ക് എഡ്വേര്‍ഡ്‌സാണ് ടോപ് സ്‌കോറര്‍. താരം 75 പന്തില്‍ 89 റണ്‍സെടുത്തു. 8 ഫോറും 3 സിക്‌സും സഹിതമാണ് ഇന്നിങ്‌സ്.

ലിയാം സ്‌കോട്ടാണ് അര്‍ധ സെഞ്ച്വറി നേടിയ മറ്റൊരാള്‍. താരം 6 സിക്‌സുകള്‍ സഹിതം 64 പന്തില്‍ 73 റണ്‍സ് സ്വന്തമാക്കി. കോപ്പര്‍ കോണോലിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയ മറ്റൊരു താരം. 49 പന്തില്‍ 4 സിക്‌സും 5 ഫോറും സഹിതം കോണോലി 64 റണ്‍സടിച്ചു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ 3 വിക്കറ്റുകള്‍ നേടി. ഗുര്‍ജപനീത് സിങ്, നിഷാന്ത് സിന്ധു എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

Summary

Australia A vs India A: Prabhsimran Singh's 102 & 62 each by Shreyas Iyer and Riyan Parag helped the hosts chase down the 317-run target in 46 overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com