Steve Smith
Australia Crash Out of T20 World Cup as Iceland Cricket Trolls Steve Smith Snubfile

'സ്റ്റീവ് സ്മിത്തേ, ഷോപ്പിങ് എങ്ങനെ ഉണ്ടായിരുന്നു ?', ലോകകപ്പിൽ പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ്

നേരത്തെ സിംബാബ്‌വെ,ശ്രീലങ്ക എന്നി ടീമുകളോട് തോൽവി അറിഞ്ഞ മുൻ ചാമ്പ്യന്മാർക്ക് ഈ ടൂർണമെന്റ് അത്ര മികച്ച അനുഭവമല്ല നൽകിയിരിക്കുന്നത്.
Published on

മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ ഓസ്‌ട്രേലിയ നാട്ടിലേക്ക് മടങ്ങുകയാണ്. മഴയെ തുടര്‍ന്ന് ശ്രീലങ്കയിലെ പല്ലെക്കലെ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പില്‍നിന്നു പുറത്തായത്. നേരത്തെ സിംബാബ്‌വെ, ശ്രീലങ്ക എന്നി ടീമുകളോട് തോൽവി അറിഞ്ഞ മുൻ ചാമ്പ്യന്മാർക്ക് ഈ ടൂർണമെന്റ് അത്ര മികച്ച അനുഭവമല്ല നൽകിയിരിക്കുന്നത്.

Steve Smith
ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം

ടൂർണമെന്റിൽ നിന്ന് പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്ത് എത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് ആണ് ട്രോളിലെ ഇര. “ടി20 ലോകകപ്പിൽ സ്റ്റീവ് സ്മിത്തിന് ലഭിച്ച ഏറ്റവും നല്ല അനുഭവം എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ആയിരുന്നു. ഞങ്ങളായിരുന്നുവെങ്കിൽ അദ്ദേഹത്തെ കൂടുതൽ ആദരവോടെ സ്വീകരിച്ചേനെ, അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കുകയും ജീവിതകാലം മുഴുവൻ സൗജന്യ ക്യാഷ് ഓൺ ഡെലിവറി സേവനവും താരത്തിനായി നൽകും. ചിലപ്പോൾ, നിങ്ങളുടെ മികച്ച സമ്പാദ്യം മറക്കാറുണ്ട്'' എന്നാണ് ഐസ്‌ലൻഡിന്റെ പോസ്റ്റ്.

Steve Smith
'അനാവശ്യ ചർച്ചകൾ വേണ്ട, അത് പ്രകടനത്തെ ബാധിക്കും'; അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ബാറ്റിങ് കോച്ച്

ശ്രീലങ്കക്കെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് സ്റ്റീവ് സ്മിത്തിനെ ഓസ്‌ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ജയം അനിവാര്യമായിരുന്ന ഈ മത്സരത്തിൽ താരത്തെ കളത്തിലിറക്കും എന്നാണ് ആരാധകരും പ്രതീക്ഷിച്ചത്. പക്ഷെ, അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല.

പരിക്കേറ്റ ജോഷ് ഹേസിൽവുഡിന് പകരക്കാരനായാണ് സ്റ്റീവ് സ്മിത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. 2025-26 ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിനായി ആറു മത്സരങ്ങളിൽ 299 റൺസ് നേടി മികച്ച ഫോമിൽ നിൽക്കുന്ന താരത്തെ എന്ത് കാരണം കൊണ്ടാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നാണ് ആരാധകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

Summary

Australia Crash Out of T20 World Cup as Iceland Cricket Trolls Steve Smith Snub

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com