ട്രാവിസ് ഹെഡ്ഡിന്റെ കൈ ഒടിഞ്ഞു; ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് വന്‍ തിരിച്ചടി

പരിക്കേറ്റതിനെ തുടര്‍ന്നു താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു
ട്രാവിസ് ഹെഡ്ഡ്/ എഎഫ്പി
ട്രാവിസ് ഹെഡ്ഡ്/ എഎഫ്പി
Updated on
1 min read

സെഞ്ചൂറിയന്‍: ലോകകപ്പിന് ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഓസ്‌ട്രേലിയക്ക് വന്‍ തിരിച്ചടി. അവരുടെ ലോകകപ്പ് പ്ലാനിലെ മുഖ്യ താരമായ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനു പരിക്ക്. മൂന്ന് ഫോര്‍മാറ്റിലും ഓസീസിന്റെ ശ്രദ്ധേയ താരമാണ് ഹെഡ്ഡ്. 

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിന പോരാട്ടത്തിനിടെ താരത്തിന്റെ കൈ ഒടിഞ്ഞു. ഇതോടെ ട്രാവിസ് ഹെഡ്ഡ് ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിലുമായി. പരിക്കേറ്റതിനെ തുടര്‍ന്നു താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. 

താരത്തെ നാളെ സ്‌കാനിങ്ങിനു വിധേയമാക്കുമെന്നു ഓസ്‌ട്രേലിയ ക്രിക്കറ്റ് വ്യക്തമാക്കി. ലോകകപ്പിന് മുന്‍പ് താരം പരിക്കു മാറി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഓസീസ് ക്യാമ്പ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com