

മുംബൈ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം അഴിച്ചു സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങുന്നു. ടീമിന്റെ പ്രകടനം സംബന്ധിച്ച് അവലോകനം നടത്താനും വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകൾക്കായി തയ്യാറെടുക്കാനും ക്രിക്കറ്റ് ഓസ്ട്രേലിയ യോഗം ചേരും.
2021ലെ ടി20 ലോകകപ്പ് ജേതാക്കളായിരുന്ന ഓസ്ട്രേലിയയ്ക്ക് ഇത്തവണ ടൂർണമെന്റ് തീർത്തും നിരാശയാണ് നൽകിയത്. ശ്രീലങ്കയോടും സിംബാബ്‌വെയോടും തോറ്റതോടെ ടീം സൂപ്പർ എട്ടിലേക്ക് പോലും കടക്കാനാകാതെ പുറത്തായി. 2009ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങുന്നത്.
ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരം മാത്രമാണ് ഇനി ഓസ്‌ട്രേലിയക്ക് മുന്നിൽ ഉള്ളത്. ആ മത്സരം കഴിഞ്ഞ് ടീം നാട്ടിലേക്ക് തിരിക്കും. അതിന് ശേഷമാകും ടീമിന്റെ പ്രകടനം വിലയിരുത്തുന്നതിനായി യോഗം ചേരുന്നതെന്ന് ഓസ്ട്രേലിയൻ സെലക്ടർ ടോണി ഡൊഡെമൈഡ് വ്യക്തമാക്കി.
“ടൂർണമെന്റ് നടന്ന രീതിയിൽ വലിയ നിരാശയുണ്ട്. ഒമാനെതിരെ മികച്ച മത്സരം പുറത്തെടുക്കും. അതിന് ശേഷം നാട്ടിലെത്തിയാൽ എല്ലാ കാര്യങ്ങളും ശാന്തമായി വിലയിരുത്തും. കാര്യങ്ങളെ കൂടുതൽ ആഴത്തിൽ പരിശോധിക്കാനാണ് തീരുമാനം ” ടോണി ഡൊഡെമൈഡ് പറഞ്ഞു.
താരങ്ങളുടെ ഫിറ്റ്‌നസ് മാനേജ്മെന്റ്, ടീം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, ബൗളിങ് കോമ്പിനേഷൻ, മിഡിൽ ഓർഡറിലേ സ്ഥിരത തുടങ്ങിയ വിഷയങ്ങൾ എല്ലാം വിശദമായി പരിശോധിക്കും. ശാസ്ത്രീയമായ ടീമിനെ വിലയിരുത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുങ്ങുന്നത്.
പരിക്കുകൾ ആണ് ടീമിനെ വലച്ചത് എന്നാണ് ഓസ്‌ട്രേലിയയുടെ പ്രാഥമിക നിഗമനം. പ്രധാന പേസർമാരായ പാറ്റ് കമിൻസും ജോഷ് ഹേസൽവുഡും പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ക്യാപ്റ്റൻ മിച്ചൽ മാർഷും പരിക്കേറ്റ് പുറത്തായതോടെ ടീമിന്റെ ബാലൻസ് തകർന്നു. മികച്ച ഫോമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്തിനെ ആദ്യം സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല.
പിന്നീട് ഹേസൽവുഡ് പരിക്കേറ്റ് പുറത്തായതിന് മണിക്കൂറുകൾക്ക് മുൻപാണ് സ്മിത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. ബാറ്റിങിലും ബൗളിങിലും സ്ഥിരതയില്ലായ്മയും നിർണായക ഘട്ടങ്ങളിലെ മോശം പ്രകടനവും ഓസ്‌ട്രേലിയൻ ടീമിന്റെ തോൽവിയ്ക്ക് കാരണമായെന്നുമാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates