എന്‍ഗിഡിക്ക് മുന്നില്‍ മുട്ടിടിച്ച് ഓസീസ്! ഏകദിന പരമ്പര ഉറപ്പിച്ച് പ്രോട്ടീസ്

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിന് മുന്നില്‍
Lungi Ngidi celebrates his wicket with his teammates
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ലുൻ​ഗി എൻ​ഗിഡി (Australia vs South Africa)x
Updated on
1 min read

ക്വീന്‍സ്‌ലന്‍ഡ്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര കൈവിട്ടതിന്റെ കണക്ക് ഏകദിന പരമ്പര ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക തീര്‍ത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പ്രോട്ടീസ് 2-0ത്തിനു മുന്നില്‍. രണ്ടാം ഏകദിനത്തില്‍ 84 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 49.1 ഓവറില്‍ 277 റണ്‍സിനു ഓള്‍ ഔട്ടായി. ഓസീസിന്റെ പോരാട്ടം 37.4 ഓവറില്‍ 193 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ജയവും പരമ്പരയും ഉറപ്പിച്ചത്.

8.4 ഓവറില്‍ 42 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ലുന്‍ഗി എന്‍ഗിഡിയുടെ മികച്ച ബൗളിങാണ് ദക്ഷിണാഫ്രിക്കയുടെ ജയം വേഗത്തിലാക്കിയത്. നാന്ദ്ര ബര്‍ഗര്‍, സെനുരന്‍ മുത്തുസാമി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. വിയാന്‍ മള്‍ഡറിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

87 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസാണ് ഓസീസ് നിരയില്‍ പിടിച്ചു നിന്ന ബാറ്റര്‍. 35 റണ്‍സെടുത്ത കാമറോണ്‍ ഗ്രീനാണ് പൊരുതിയ മറ്റൊരാള്‍. മറ്റാര്‍ക്കും അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. അവസാന 5 വിക്കറ്റുകള്‍ വെറും 18 റണ്‍സിനിടെ ഓസ്‌ട്രേലിയക്ക് നഷ്ടമായി.

Lungi Ngidi celebrates his wicket with his teammates
അസ്ഹറുദ്ദീന് അര്‍ധ സെഞ്ച്വറി; തൃശൂരിന് മുന്നില്‍ 152 റണ്‍സ് ലക്ഷ്യം വച്ച് ആലപ്പി

നേരത്തെ അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ മാത്യു ബ്രീസ്‌കെ, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരുടെ ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലേക്ക് പ്രീട്ടീസിനെ നയിച്ചത്. ബ്രീസ്‌കെ 78 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 88 റണ്‍സെടുത്തു.

സ്റ്റബ്‌സ് 74 റണ്‍സും അടിച്ചു. 38 റണ്‍സെടുത്ത ടോണി ഡി സോര്‍സി, 26 റണ്‍സെടുത്ത വിയാന്‍ മള്‍ഡര്‍, 22 റണ്‍സുമായി പുറത്താകാതെ നിന്ന കേശവ് മഹാരാജ് എന്നിവരും ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

ഓസീസിനായി ആദം സാംപ 3 വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നതാന്‍ എല്ലിസ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റെടുത്തു.

Lungi Ngidi celebrates his wicket with his teammates
തോക്കെടുത്ത് വെടി പൊട്ടിച്ച് ഇവാൻ ആശാൻ! ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് വിനീത് ശ്രീനിവാസന്റെ 'കരം' പിടിച്ച് സിനിമയിൽ
Summary

Australia vs South Africa: Half-centuries from Matthew Breetzke and Tristan Stubbs, who also shared in an 89-run fourth wicket stand, took South Africa to a competitive total on 277 before Nandre Burger and Lungi Ngidi led the way in defence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com