ടിം ഡേവിഡ് വീണ്ടും, പക്ഷേ ഓസീസ് വീണു! ടി20 പരമ്പരയില്‍ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക

41 പന്തില്‍ സെഞ്ച്വറിയടിച്ച് ഡെവാള്‍ഡ് ബ്രവിസ്
Kagiso Rabada celebrates after dismissing Tim David
ടിം ഡേവിഡിനെ പുറത്താക്കിയ ക​ഗിസോ റബാഡയുടെ ആ​ഹ്ലാദം (Australia vs South Africa)x
Updated on
2 min read

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ മിന്നും ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ തിരിച്ചു വരവ്. 53 റണ്‍സിന്റെ മികച്ച ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിലായി. അവസാന മത്സരം ഇരു ടീമുകള്‍ക്കും ഇതോടെ നിര്‍ണായകം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. ഓസീസിന്റെ പോരാട്ടം 17.4 ഓവറില്‍ 165 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ ജയം പിടിച്ചത്.

ഓസ്‌ട്രേലിയന്‍ നിരയില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ടിം ഡേവിഡ് തന്റെ മിന്നും ഫോം ആവര്‍ത്തിച്ചിട്ടും പിന്തുണയ്ക്കാന്‍ മറ്റുള്ളവര്‍ക്കൊന്നും സാധിച്ചില്ല. താരം 24 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 50 റണ്‍സെടുത്തു മടങ്ങി.

18 പന്തില്‍ 26 റണ്‍സെടുത്ത അലക്‌സ് കാരി, 13 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവരും പൊരുതി നോക്കി. പക്ഷേ മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.

Kagiso Rabada celebrates after dismissing Tim David
'സഞ്ജു സാംസൺ രാജസ്ഥാൻ വിടുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ റിയാൻ പരാ​ഗ്'

പ്രോട്ടീസിനായി കോര്‍ബിന്‍ ബോഷ് 3 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. യുവ പേസര്‍ ക്വെയ്‌ന എംഫകെയും 3 വിക്കറ്റെടുത്തു. കഗിസോ റബാഡ, ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ലുന്‍ഗി എന്‍ഗിഡി, എന്‍ഖബയോംസി പീറ്റര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടി20യില്‍ അതിവേഗ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടം ഡെവാള്‍ഡ് ബ്രവിസ് സ്വന്തമാക്കിയ പോരില്‍ ദക്ഷിണാഫ്രിക്ക മികച്ച ടോട്ടലാണ് ഓസീസിനു മുന്നില്‍ വച്ചത്. 41 പന്തിലാണ് താരം നേട്ടത്തിലെത്തിയത്.

Kagiso Rabada celebrates after dismissing Tim David
റെക്കോ‍ർഡിട്ട് ക്യാപ്റ്റൻ ​ഗിൽ! നാലാം വട്ടവും ഐസിസിയുടെ മികച്ച താരം

ബ്രവിസ് പുറത്താകാതെ 56 പന്തില്‍ 8 സിക്സും 12 ഫോറും സഹിതം 125 റണ്‍സടിച്ചു. താരത്തിന്റെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണിത്. 22കാരനായ ബ്രവിസ് ലോക ക്രിക്കറ്റിലെ ഉയര്‍ന്നു വരുന്ന യുവ താരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ല്യേഴ്സിന്റെ പിന്‍ഗാമിയായും താരത്തെ വിലയിരുത്താറുണ്ട്. 'ബേബി എബി' എന്ന വിളിപ്പേരും ബ്രവിസിനുണ്ട്.

22 പന്തില്‍ 31 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സാണ് തിളങ്ങിയ മറ്റൊരാള്‍. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 18 റണ്‍സും റിയാന്‍ റിക്കല്‍ടന്‍ 14 റണ്‍സും നേടി. ഓസ്ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷുയിസ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ജോഷ് ഹെയ്സല്‍വുഡ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Summary

Australia vs South Africa: South Africa kept the three-match T20I series alive with a commanding 53-run victory over Australia in Darwin, courtesy of a scintillating century from Dewald Brevis and a disciplined all-round bowling performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com