ഇന്ത്യ- ഓസ്‌ട്രേലിയ സെമി; അലിസ ഹീലിയെ ക്ലീന്‍ ബൗള്‍ഡാക്കി ക്രാന്തി, ലിച്ഫീല്‍ഡിന് അര്‍ധ സെഞ്ച്വറി

വനിതാ ലോകകപ്പ് രണ്ടാം സെമിയില്‍ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു
australia women vs india women
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ക്രാന്തി ​ഗൗഡ്, australia women vs india womenx
Updated on
1 min read

മുംബൈ: വനിതാ ലോകകപ്പ് പോരാട്ടത്തിലെ രണ്ടാം സെമിയില്‍ ഇന്ത്യക്കെതിരെ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ മികച്ച സ്‌കോറിനായി പൊരുതുന്നു. ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 83 റണ്‍സുമായി ലിച്ഫീല്‍ഡും 37 റണ്‍സുമായി എല്ലിസ് പെറിയും ക്രീസില്‍.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആറാം ഓവറിലേക്ക് കടന്നപ്പോള്‍ മഴ വില്ലനായതോടെ കളി നിര്‍ത്തി വച്ചു. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയിലായിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷമാണ് ഓസീസ് 100 കടന്നത്.

australia women vs india women
പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു; ഫില്‍ ഹ്യൂസ് മരിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ദുരന്തം

ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. താരം 15 പന്തില്‍ 5 റണ്‍സെടുത്തു. ക്രാന്തി ഗൗഡ് അലിസയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച ഫോബ് ലിച്ഫീല്‍ഡ് അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിച്ചു. എല്ലിസ് പെറിയെ കൂട്ടുപിടിച്ച് താരം ഓസ്‌ട്രേലിയന്‍ സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോകുന്നു.

australia women vs india women
കത്തിക്കയറി ലോറ; പിഴുതെടുത്ത് കാപ്പ്; ദക്ഷിണാഫ്രിക്ക ആദ്യമായി വനിതാ ലോകകപ്പ് ഫൈനലില്‍
Summary

australia women vs india women: Phoebe Litchfield has taken the attack on the Indian bowlers as she brings up her ninth half-century off 45 balls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com