South Africa to their maiden Women's ODI World Cup final .
ഫൈനലില്‍ എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

കത്തിക്കയറി ലോറ; പിഴുതെടുത്ത് കാപ്പ്; ദക്ഷിണാഫ്രിക്ക ആദ്യമായി വനിതാ ലോകകപ്പ് ഫൈനലില്‍

125 റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
Published on

ഗുവഹാത്തി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനലില്‍. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനല്‍ പ്രവേശം നേടുന്നത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ മികച്ച ബാറ്റിങും മരിസന്‍ കാപ്പിന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ദക്ഷിണാഫ്രിക്കന്‍ കൂറ്റന്‍ ജയം സമ്മാനിച്ചത്. 125 റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

South Africa to their maiden Women's ODI World Cup final .
സൂര്യകുമാര്‍ ഫോമില്‍, പക്ഷേ, മഴ; ആദ്യ ട്വന്റി20 ഉപേക്ഷിച്ചു

നാലുതവണ ലോകകപ്പിന്റെ ഫൈനിലെത്തിയ ഇംഗ്ലണ്ടിന് ജയിക്കാന്‍ കൂറ്റന്‍ റണ്‍സ് വേണ്ടിയിരുന്നു. ഏഴ് ഓവറില്‍ ഇരുപത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാപ്പിന്റെ സൂപ്പര്‍ ബൗളിങാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ജയിക്കാന്‍ 320 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ 42.3 ഓവറില്‍ ദക്ഷിണാഫ്രിക്ക് 194 റണ്‍സിന് ഓള്‍ ഔട്ടാക്കി. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ലോറ വോള്‍വാര്‍ഡ് ആണ് കളിയിലെ താരം. 143 പന്തില്‍ നിന്ന് 169 റണ്‍സ് ആണ് താരം നേടിയത്.

South Africa to their maiden Women's ODI World Cup final .
കരിയറിലാദ്യമായി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം; ചരിത്ര നേട്ടത്തിലെത്തി രോഹിത് ശര്‍മ

ഓപ്പണറായി ഇറങ്ങിയ ലോറ, 48ാം ഓവറിലാണ് പുറത്തായത്. നാല് സിക്‌സും 20 ഫോറുമടങ്ങുന്നതായിരുന്നു ലോറയുടെ ഇന്നിങ്‌സ്. 1997ലെ ലോകകപ്പില്‍ ഡെന്‍മാര്‍ക്കിനെതിരെ ബെലിന്‍ഡ ക്ലാര്‍ക്ക് നേടിയ 229 റണ്‍സിന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്. വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്ത വ്യക്തിഗത സ്‌കോറും ഇതാണ്. 2017 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 171 റണ്‍സാണ് ഏറ്റവും ഉയര്‍ന്നത്. വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഈ ലോകകപ്പില്‍ തന്നെ പാകിസ്ഥാനെതിരെ നേടിയ 312 ആയിരുന്നു ഇതിനു മുന്‍പ് അവരുടെ ഉയര്‍ന്ന ടോട്ടല്‍.

Summary

Wolvaardt, Kapp power South Africa to their maiden Women's ODI World Cup final .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com