കരിയറിലാദ്യമായി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം; ചരിത്ര നേട്ടത്തിലെത്തി രോഹിത് ശര്‍മ

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും 38കാരനായ രോഹിത് സ്വന്തമാക്കി.
changed India from Adelaide
രോഹിത് ശര്‍മഎക്സ്
Updated on
1 min read

ദുബൈ: കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഗംഭീര പ്രകടനമാണ് രോഹിത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും 38കാരനായ രോഹിത് സ്വന്തമാക്കി.

changed India from Adelaide
'സഞ്ജുവിനോട് അനീതി കാണിക്കുന്നു'; ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും 'ബാറ്റിങ് പൊസിഷൻ'

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും രോഹിത് നേടിയിരുന്നു.ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് രോഹിത് ശര്‍മ. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, വിരാട് കോലി, ശുഭ്മന്‍ ഗില്‍ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

changed India from Adelaide
തിരിച്ചുവരവില്‍ നിറംമങ്ങി ബാബര്‍ അസം, പൂജ്യത്തിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന് തോല്‍വി

റാങ്കിങ്ങില്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങിയ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സര്‍ദ്രാനാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ് ലി മൂന്നാം മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ചുറി നേടിയെങ്കിലും ഒരു സ്ഥാനം താഴേക്കിറങ്ങി ആറാമതായി. രണ്ടാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.

Summary

Rohit Sharma claimed the top spot in the ICC Men's ODI batter rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com