തിരിച്ചുവരവില്‍ നിറംമങ്ങി ബാബര്‍ അസം, പൂജ്യത്തിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന് തോല്‍വി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ പാകിസ്ഥാന് പരാജയം
Pakistan Suffer Huge 55-Run Defeat
Pakistan Suffer Huge 55-Run DefeatIMAGE CREDIT: ICC
Updated on
1 min read

ഇസ്ലാമാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ പാകിസ്ഥാന് പരാജയം. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 55 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ വെറും 139 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തുകയായിരുന്നു. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സിന്റെ 60 റണ്‍സിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഏറെനാളുകള്‍ക്ക് ശേഷം തിരിച്ചുവന്ന മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് തിളങ്ങാന്‍ സാധിച്ചില്ല. അസം രണ്ട് പന്തില്‍ പൂജ്യത്തിന് പുറത്തായി. മൂന്ന് വിക്കറ്റുകളും 36 റണ്‍സും നേടി ഓള്‍റൗണ്ട് പ്രകടനം കാഴ്ച വെച്ച മുഹമ്മദ് നവാസിന് മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.

Pakistan Suffer Huge 55-Run Defeat
സഞ്ജു മിന്നുമോ?, ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി പറയാന്‍ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ന്

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷ് ആണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നിര്‍ണായകമായ നാലു വിക്കറ്റുകളാണ് കോര്‍ബിന്‍ ബോഷ് കൊയ്തത്. മൂന്ന് വിക്കറ്റ് എടുത്ത ജോര്‍ജ് ലിന്‍ഡേ കോര്‍ബിന് മികച്ച പിന്തുണ നല്‍കി.

Pakistan Suffer Huge 55-Run Defeat
'സഞ്ജുവിനോട് അനീതി കാണിക്കുന്നു'; ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും 'ബാറ്റിങ് പൊസിഷൻ'
Summary

Pakistan vs South Africa 1st T20I: Pakistan Suffer Huge 55-Run Defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com