തുടരെ നാലാം വട്ടം; സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

സെമിയില്‍ യുക്രൈന്‍ താരം എലിന സ്വിറ്റോലിനയെ വീഴ്ത്തി
aryna sabalenka in Australian Open
aryna sabalenkax
Updated on
1 min read

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ അരിന സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ യുക്രൈന്‍ താരം എലിന സ്വിറ്റോലിനയെ അനായാസം വീഴ്ത്തിയാണ് സബലേങ്കയുടെ മുന്നേറ്റം.

സെമിയില്‍ അനായാസ മുന്നേറ്റമാണ് സബലേങ്ക നടത്തിയത്. ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി കണ്ട സ്വിറ്റോലിന ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലും സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ എല്ലാം ലോക ഒന്നാം നമ്പര്‍ താരത്തിനു മുന്നില്‍ അവസാനിച്ചു.

സെമി പോരാട്ടം വെറും രണ്ട് സെറ്റില്‍ തന്നെ സബലേങ്ക തീര്‍ത്തു. സ്‌കോര്‍: 6-2, 6-3.

aryna sabalenka in Australian Open
മേഘാലയയെ തൂക്കിയെറിഞ്ഞു! കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ

തുടര്‍ച്ചയായി ഇത് നാലാം തവണയാണ് സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ മെല്‍ബണ്‍ പാര്‍ക്കിലെ ലോര്‍ഡ് ലേവര്‍ അരീനയില്‍ കിരീടം നേടിയ സബലേങ്ക കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോറ്റിരുന്നു. അമേരിക്കന്‍ താരം മാഡിസന്‍ കീസാണ് താരത്തെ വീഴ്ത്തി കഴിഞ്ഞ തവണ കിരീടം നേടിയത്.

കഴിഞ്ഞ വര്‍ഷത്തെ കിരീട നഷ്ടം ഇത്തവണ നികത്താനുള്ള ഒരുക്കത്തിലാണ് സബലേങ്ക. ഒപ്പം മൂന്നാം ഓസ്‌ട്രേലിയന്‍ ഓപ്പണും കരിയറിലെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടവും നേടാന്‍ താരത്തിനു ഇനി വേണ്ടത് ഒറ്റ ജയം.

aryna sabalenka in Australian Open
ആഫ്രിക്കൻ കപ്പ് ഫൈനലിലെ നാടകീയ സംഭവങ്ങൾക്ക് കടുത്ത ശിക്ഷ; സെനഗൽ പരിശീലകന് വിലക്ക്, ടീമുകൾക്ക് വൻ പിഴ
Summary

World No. 1 aryna sabalenka is one match away from reclaiming her Melbourne crown after beating Elina Svitolina in their 2026 Australian Open semi-final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com