ആഫ്രിക്കൻ കപ്പ് ഫൈനലിലെ നാടകീയ സംഭവങ്ങൾക്ക് കടുത്ത ശിക്ഷ; സെനഗൽ പരിശീലകന് വിലക്ക്, ടീമുകൾക്ക് വൻ പിഴ

സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകളുടെ പേരിലാണ് സെനഗലിന് 6.15 ലക്ഷം ഡോളർ ( 5 കോടി രൂപ) പിഴ ഈടാക്കിയത്. സമാനമായ കുറ്റത്തിന് മൊറോക്കോയ്ക്ക് മൂന്ന് ലക്ഷം ഡോളറും പിഴ ശിക്ഷ നൽകിയിട്ടുണ്ട്.
Pape Thiaw
Senegal coach banned after chaotic AFCON final special arrangement
Updated on
1 min read

റാബാറ്റ്: സെനഗൽ പരിശീലകൻ പാപ് തയേവിന് വിലക്കേർപ്പെടുത്തി കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ. ഈ മാസം നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) ഫൈനലിനിടെ നടന്ന നാടകീയ സംഭവങ്ങൾതുടർന്നാണ് പരിശീലകനെ അഞ്ച് മത്സരത്തിൽ നിന്ന് വിലക്കിയത്. പരിശീലകന് പുറമെ സെനഗൽ,മൊറോക്കൻ താരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Pape Thiaw
ഒറിജിനൽ സച്ചിൻ തന്നെ, കേരളാ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇതിഹാസ താരം (വിഡിയോ)

സെനഗൽ താരങ്ങളായ ഇലിമാൻ എൻഡിയേ, ഇസ്മയില സര്‍ എന്നിവർക്ക് രണ്ട് മത്സരങ്ങളിലും മൊറോക്കൻ താരങ്ങളായ ഇസ്മായിൽ സൈബാരിക്ക് മൂന്ന് മത്സരങ്ങളിലും അഷ്റഫ് ഹക്കിമിക്ക് രണ്ട് മത്സരങ്ങളിലുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്കിന് പുറമെ ഇരു ടീമുകൾക്കും വൻ തുക പിഴയും വിധിച്ചിട്ടുണ്ട്.

Pape Thiaw
'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ

സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകളുടെ പേരിലാണ് സെനഗലിന് 6.15 ലക്ഷം ഡോളർ ( 5 കോടി രൂപ) പിഴ ഈടാക്കിയത്. സമാനമായ കുറ്റത്തിന് മൊറോക്കോയ്ക്ക് മൂന്ന് ലക്ഷം ഡോളറും പിഴ ശിക്ഷ നൽകിയിട്ടുണ്ട്. ടീമിന് അനുകൂലമായ ഗോൾ അനുവദിക്കാതിരുന്നതിലും മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി നൽകിയതിലും പ്രതിഷേധിച്ച് കളിക്കാരോട് ഗ്രൗണ്ട് വിടാൻ സെനഗൽ പരിശീലകൻ നിർദ്ദേശിച്ചതിനാണ് പാപ് തയേവിന് വിലക്ക് ഏർപ്പെടുത്തിയത് .

Summary

Sports news: Senegal coach Pape Thiaw banned for five CAF matches after chaotic AFCON final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com