വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ശിവം ദുബെ കാഴ്ച്ച വെച്ചത്. 23 പന്തിൽ 65 റൺസ് നേടിയ താരത്തിന്റെ പ്രകടനമാണ് വലിയ ഒരു തകർച്ചയിൽ നിന്ന് ടീമിന് രക്ഷിച്ചത്. മത്സരം ഇന്ത്യ തോറ്റെങ്കിലും ദുബെയുടെ പെർഫോമൻസിന് വലിയ കയ്യടിയാണ് ലഭിച്ചത്. ഈ പ്രകടനത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് താരം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
“ഇത് എല്ലാം കഠിനാധ്വാനത്തിന്റെ ഫലമാണ്. കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിലൂടെ എന്റെ മൈൻഡ്‌സെറ്റ് മെച്ചപ്പെട്ടു. പ്രത്യേക സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുമ്പോൾ ബൗളർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്നെനിക്ക് ഇപ്പോൾ മനസിലാക്കാൻ കഴിയും.” ശിവം ദുബെ പറഞ്ഞു. ബൗളിങ്ങിന് അവസരം നൽകിയത് പ്രകടനം മികച്ചതാക്കാൻ കഴിഞ്ഞു.
ബൗൾ ചെയ്യുമ്പോൾ കളിയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും. അത് എന്നെ കൂടുതൽ സ്മാർട്ട് ആക്കി. അതിന് ക്യാപ്റ്റനോടും കോച്ചിനോടും നന്ദി പറയുന്നതുമായി അദ്ദേഹം വ്യക്തമാക്കി.
''സ്പിന്നർമാരെ നേരിട്ട് റൺ ഉയർത്തുകയാണ് എന്റെ പ്രധാന റോൾ എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. മിഡിൽ ഓവറുകളിൽ സ്‌ട്രൈക്ക് റേറ്റ് ഉയർത്തുകയാണ് എന്റെ ഉത്തരവാദിത്വം. അത് നന്നായി ഞാൻ ചെയ്യും. എന്നാൽ സ്പിന്നർമാരെ മാത്രവുമല്ല ഫാസ്റ്റ് ബൗളർമാർക്കെതിരെയും മികച്ച രീതിയിൽ നേരിടാൻ എനിക്ക് അറിയാം'' ദുബെ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ 15 പന്തിൽ ദുബെ അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. യുവ്‌രാജ് സിംഗ് (12 പന്ത്), അഭിഷേക് ശർമ(14 പന്ത്) എന്നിവർക്കു ശേഷം ടി20 ക്രിക്കറ്റിൽ അതി വേഗം അർധസെഞ്ചുറി നേടുന്ന തരാം എന്ന നേട്ടവും ദുബെ സ്വന്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates