ത്രില്ലര്‍ ജയത്തിലേക്ക് ടീമിനെ നയിച്ചു; പിന്നാലെ അക്ഷറിന് പിഴ ശിക്ഷ; കാരണമിത്

അക്ഷര്‍ പട്ടേല്‍ 30 പന്തില്‍ 56 റണ്‍സ്
Axar Patel battning
Axar Patelx
Updated on
1 min read

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ത്രില്ലര്‍ ജയത്തിലേക്ക് ടീമിനെ നയിച്ചതിനു പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനു പിഴ ശിക്ഷ. സമയത്തിനു ഓവര്‍ എറിഞ്ഞു തീര്‍ക്കാത്തതിനാണ് പിഴ.

കുറഞ്ഞ ഓവര്‍ റേറ്റിനു താരം 12 ലക്ഷം രൂപ പിഴയൊടുക്കണം. പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ഡല്‍ഹി 3 വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. സീസണില്‍ ഇതാദ്യമായാണ് ഡല്‍ഹിക്ക് കുറഞ്ഞ ഓവര്‍ നിരക്കിനു ശിക്ഷ കിട്ടുന്നത്.

പഞ്ചാബിനെതിരെ ത്രില്ലര്‍ പോരാട്ടത്തിലാണ് ഡല്‍ഹി ജയം സ്വന്തമാക്കിയത്. തുടക്കത്തില്‍ തകര്‍ന്ന അവരെ അക്ഷര്‍ പട്ടേലും ഡേവിഡ് മില്ലറും ചേര്‍ന്നു വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ആറ് പന്തുകള്‍ ശേഷിക്കെ ഡല്‍ഹി മറികടന്നു. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ഡല്‍ഹിക്ക് കഴിഞ്ഞിട്ടുണ്ട്. ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെ ബാറ്റിങിനു അയക്കുക ആയിരുന്നു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പ്രിയാംശ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കോണോലി 27 പന്തില്‍ 38 റണ്‍സടിച്ചു.

Axar Patel battning
'അപരിചിതർ തൊട്ടപ്പോൾ മെസി അസ്വസ്ഥനായി; ഡി പോളിനെ ആരോ മാന്തി'

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാംശ് ഷെഡ്ജെ (8 പന്തില്‍ 21) ആണ് പഞ്ചാബിനെ 200 കടത്തിയത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയുടെ തുടക്കം പാളി. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍, അഭിഷേക് പോരെല്‍ എന്നിവര്‍ അതിവേഗം മടങ്ങി. 14 റണ്‍സായിരുന്നു ഇരുവരുടെയും സംഭാവന. അഞ്ചാം വിക്കറ്റില്‍ നായകന്‍ അക്ഷര്‍ പട്ടേലും ഡേവിഡ് മില്ലറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീമിനെ വിജയിലെത്തിച്ചത്.

അക്ഷര്‍ പട്ടേല്‍ 56 റണ്‍സും ഡേവിഡ് മില്ലര്‍ 51 റണ്‍സും നേടി പുറത്തായി. അവസാന ഓവറുകളില്‍ അക്വിബ് നബിയും മാധവ് തിവാരിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഡല്‍ഹിയെ വിജയലക്ഷ്യം മറികടക്കാന്‍ സഹായിച്ചത്.

Axar Patel battning
തുടരെ 6 ജയം, തുടരെ 4 തോൽവി! പഞ്ചാബ് 'ഡെയ്ഞ്ചർ സോണിൽ' പ്ലേ ഓഫ് കാണുമോ?
Summary

Axar Patel was fined Rs 12 lakh after Delhi Capitals maintained a slow over rate against Punjab Kings in Dharamshala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com