

അഹമ്മദാബാദ്: ഇന്ത്യയെ 145 റണ്‍സിന് പുറത്താക്കിയതിന് പിന്നാല രണ്ടാം ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. അക്‌സര്‍ പട്ടേലാണ് 0-2ലേക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ ആദ്യത്തെ ഡെലിവറിയില്‍ തന്നെ അക്‌സര്‍ പട്ടേല്‍ സാക്ക് ക്രൗലിയുടെ സ്റ്റംപ് ഇളക്കി. ആദ്യ ഇന്നിങ്‌സിലും തന്റെ ആദ്യത്തെ ഡെലിവറിയില്‍ തന്നെ അക്‌സര്‍ പട്ടേല്‍ വിക്കറ്റ് വീഴ്ത്തിയിരുന്നു. പന്തിലെ സ്പിന്‍ പ്രതീക്ഷിച്ച് ക്രൗലി ബാറ്റ് വെച്ചെങ്കിലും നേരെ പോയ പന്ത് മിഡില്‍ സ്റ്റംപ് ഇളക്കി.
ഒന്നാം ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ ബെയര്‍സ്‌റ്റോയെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയെങ്കിലും റിവ്യു രക്ഷിച്ചു. എന്നാല്‍ മൂന്നാമത്തെ ഡെലിവറിയില്‍ സ്റ്റംപ് ഇളക്കി അക്‌സര്‍ ബെയര്‍സ്റ്റോയെ മടക്കി. എന്നാല്‍ ഒന്നാം ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ ബെയര്‍സ്റ്റോയേയും അക്‌സര്‍ മടക്കി. ഫ്രണ്ട് ഫൂട്ടിലേക്ക് വന്ന് പ്രതിരോധിക്കാനായിരുന്നു ബെയര്‍സ്‌റ്റോയുടെ ശ്രമം. ബാറ്റിനും പാഡിനും ഇടയിലെ ഗ്യാപ്പിലൂടെ പോയ പന്ത് ലെഗ് സ്റ്റംപ് ഇളക്കി.
W, 0, W! @akshar2026 narrowly misses out on a hat-trick but what a start this has been for the local boy! @Paytm #INDvENG #TeamIndia #PinkBallTest
Follow the match
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates