നീണ്ട ഇടവേള; ബാബര്‍ അസം വീണ്ടും പാക് ടി20 ടീമില്‍, മുഹമ്മദ് റിസ്വാനെ പരിഗണിച്ചില്ല

ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കില്‍ റിസ്വാന്‍ ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തി
Babar Azam and Mohammad Rizwan batting
babar azam, mohammad rizwanx
Updated on
1 min read

ലാഹോര്‍: ഇടവേളയ്ക്കു ശേഷം പാകിസ്ഥാന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി മുന്‍ നായകന്‍ ബാബര്‍ അസം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ശ്രീലങ്ക, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര ടി20 പരമ്പരകള്‍ക്കുള്ള പാക് ടീമിലേക്ക് ബാബര്‍ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് ബാബർ ടീമിലേക്ക് തിരിച്ചെത്തിയത്.

ഏകദിന നായക സ്ഥാനം നഷ്ടമായ മുഹമ്മദ് റിസ്വാനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. താരം ഏകദിന ടീമിലുണ്ട്.

Babar Azam and Mohammad Rizwan batting
'ഒരു പക്ഷപാതവും കാണിച്ചിട്ടില്ല, സർഫറാസിനെ ഒഴിവാക്കാൻ കാരണമുണ്ട്'- വിശദീകരണം

2024ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ ടി20 പരമ്പര കളിച്ച ശേഷം ബാബറിനു ടീമിലിടം കിട്ടിയിരുന്നില്ല. പരിശീലകന്‍ മൈക്ക് ഹെസ്സനാണ് ബാബറിനെ തിരികെ എടുക്കാന്‍ ആവശ്യപ്പെട്ടത്. ഏഷ്യാ കപ്പിലെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെ പാക് ടീമില്‍ അടിമുടി അഴിച്ചു പണി നടത്തുകയാണ് ഹെസ്സന്‍. ഇതിന്റെ ഭാഗമായാണ് റിസ്വാന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. ഷഹീന്‍ ഷാ അഫ്രീദിയാണ് പുതിയ ഏകദിന നായകന്‍.

Babar Azam and Mohammad Rizwan batting
കരകയറ്റിയത് രോഹിതും ശ്രേയസും അക്ഷർ പട്ടേലും; ഓസീസിന് ലക്ഷ്യം 265 റണ്‍സ്
Summary

Pakistan recalled babar azam to T20Is, four months before next year's T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com