ആ സ്വപ്‌നം ബാക്കി... തലയുയര്‍ത്തി ആയുഷ് ഷെട്ടിയുടെ മടക്കം; ബാഡ്മിന്റണ്‍ ഏഷ്യയില്‍ 'വെള്ളി മെഡല്‍'

20കാരനായ ഇന്ത്യന്‍ താരത്തിന്റെ വിസ്മയ മുന്നേറ്റത്തിനു ഫൈനലില്‍ കടിഞ്ഞാണ്‍
Ayush Shetty
Ayush Shettyinsta
Updated on
1 min read

നിങ്ബോ: ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്സ് പുരുഷ സിംഗിള്‍സ് സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ആയുഷ് ഷെട്ടിക്ക് സാധിച്ചില്ല. ഫൈനലില്‍ നിലവിലെ പുരുഷ സിംഗിള്‍സ് ലോക ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ ഷി യുഖിയോട് താരം പരാജയപ്പെട്ടു.

കലാശപ്പോരാട്ടത്തില്‍ സെമി വരെ പുറത്തെടുത്ത തിരിച്ചടിക്കാനുള്ള പോരാട്ട വീര്യം ആയുഷിനു നിലനിര്‍ത്താനായില്ല. രണ്ട് സെറ്റ് പോരാട്ടത്തില്‍ ഷി യുഖി 20കാരനായ ഇന്ത്യന്‍ താരത്തിനെ നിഷ്പ്രഭനാക്കിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ സ്വര്‍ണം സ്വന്തമാക്കിയില്ലെങ്കിലും ഇന്ത്യയുടെ പുത്തന്‍ താരോദയമായി മാറി വെള്ളി മെഡലുമായി തലയുയര്‍ത്തിയാണ് താരത്തിന്റെ മടക്കം. സ്‌കോര്‍: 8-21, 10-21.

അട്ടിമറികളുടെ അക്കപ്പോര്

ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോക ചാംപ്യനുമായ തായ്ലന്‍ഡിന്റെ കുന്‍ലാവുട് വിതിത്സാനെ അട്ടിമറിച്ചാണ് ആയുഷ് ഫൈനലിലേക്ക് മുന്നേറിയത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നു സ്വന്തമാക്കിയാണ് താരം കായിക ലോകത്തെ അമ്പരപ്പിച്ചത്

സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ മിന്നും പ്രകടനം പുറത്തെടുത്തു വിജയം സ്വന്തമാക്കിയാണ് ആയുഷ് ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 10-21, 21-19, 21-17.

Ayush Shetty
എലീറ്റ് '400' ക്ലബില്‍ രോഹിത്, കോഹ്‌ലി, സൂര്യകുമാര്‍... ഇനി സഞ്ജുവിന്റെ പേരും

സെമി വിജയത്തോടെ താരം മറ്റൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. 61 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്സിന്റെ ഫൈനലിലെത്തുന്നത്. 1965ല്‍ ദിനേഷ് ഖന്നയാണ് അവസാനമായി ഫൈനല്‍ കളിച്ച ഇന്ത്യന്‍ പുരുഷ താരം. ദിനേഷ് ഖന്ന അന്ന് സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

സെമിയില്‍ എത്തിയപ്പോള്‍ തന്നെ താരം വെങ്കലം ഉറപ്പിച്ചിരുന്നു. 2018ല്‍ മലയാളി താരം എച്എസ് പ്രണോയിയാണ് അവസാനമായി ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്സില്‍ മെഡല്‍ നേടിയത്. അതിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനും നേട്ടമില്ല. 2023ല്‍ പുരുഷ ഡബിള്‍സില്‍ ഏഷ്യ ചാംപ്യന്‍ഷിപ്സില്‍ ഇന്ത്യയാണ് മെഡല്‍ സ്വന്തമാക്കിയത്. സാത്വിക്സായ്രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യമാണ് ഡബിള്‍സ് കിരീടം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ തന്നേക്കാള്‍ റാങ്കിങില്‍ മുന്നിലുള്ള വമ്പന്‍ താരങ്ങളെ അട്ടിമറിച്ചാണ് താരം ഫൈനല്‍ വരെ എത്തിയത്. ലോക ഏഴാം നമ്പര്‍ താരം ഷി ഫെങ്, 20ാം റാങ്കിലുള്ള ചിന്‍ യു ജെന്‍ എന്നിവരെ വീഴ്ത്തി താരം ക്വാര്‍ട്ടറിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പര്‍ താരം ജൊനാതന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച് ആയുഷ് സെമിയിലെത്തി. പിന്നാലെയാണ് ലോക ഒന്നാം നമ്പര്‍ താരത്തേയും അട്ടിമറിച്ചത്.

Ayush Shetty
'തല താഴ്ന്നു'; ധോനിയുടെ റെക്കോർഡും ചേട്ടൻ തൂക്കി, ചെപ്പോക്കിൽ ചരിത്രം കുറിച്ച് സഞ്ജു
Summary

Ayush Shetty's spirited Badminton Asia Championships runs ends with a silver medal on his neck

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com