വിനിഷ്യസ്, ബെല്ലിങ്ഹാം, ഹാളണ്ട്... ആരടിക്കും ബാല്ലൺ ഡി ഓർ?

20 വർഷത്തിനിടെ ആദ്യമായി മെസിയും റൊണാൾഡോയും ഇല്ലാത്ത അന്തിമ പട്ടിക
Ballon d'Or 2024 Award
വിനിഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാംഎക്സ്
Updated on
1 min read

പാരിസ്: 2024ലെ മികച്ച താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരം ഇന്ന് രാത്രി ഇന്ത്യൻ സമയം 1.15നു പ്രഖ്യാപിക്കും. പാരിസിൽ നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. രണ്ട് പതിറ്റാണ്ടിനിടെ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയും ഇല്ലാതെ ബാല്ലൺ ഡി ഓർ പുരസ്കാരത്തിന്റെ അന്തിമ പട്ടിക എന്നതും സവിശേഷതയാണ്.

2003നു ശേഷം ആദ്യമായാണ് മെസിയും റൊണാൾഡോയും ഇല്ലാത്ത ഒരു പുരസ്കാര പട്ടിക വരുന്നത്. മെസി എട്ട് തവണയും റൊണാൾഡോ അഞ്ച് തവണയും പുരസ്കാരം നേടിയിട്ടുണ്ട്. ഫുട്ബോളിൽ തലമുറ മാറ്റത്തിന്റെ നാന്ദി കൂടിയായി പുരസ്കാര പ്രഖ്യാപനം മാറും.

റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനിഷ്യസ് ജൂനിയർ, റയലിന്റെ ഇം​ഗ്ലീഷ് താരം ‍ജൂഡ് ബെല്ലിങ്ഹാം, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിങ് ഹാളണ്ട്, റയൽ മാഡ്രിഡിലേക്ക് ഈ സീസണിൽ എത്തിയ ഫ്രാഞ്ച് നായകൻ കിലിയൻ എംബാപ്പെ, ബയേൺ മ്യൂണിക്കിന്റെ ഇം​ഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ, ബഴ്സലോണയുടെ സ്പാനിഷ് സെൻസേഷൻ ലമീൻ യമാൽ ഉൾപ്പെടെയുള്ളവർ അന്തിമ പട്ടികയിലുണ്ട്. വിനിഷ്യസ്, ബെല്ലിങ്ഹാം, ഹാളണ്ട് അടക്കമുള്ളവർക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ റയലിനെ ലാ ലി​ഗ, ചാംപ്യൻസ് ലീ​ഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ വിനിഷ്യസ് നിർണായക പങ്കാണ് വഹിച്ചത്. താരം 24 ​ഗോളുകളും 11 അസിസ്റ്റുമായി കളം വാണു. ചാംപ്യൻസ് ലീ​ഗ് ഫൈനലിലും താരം ​ഗോൾ വലയിലിട്ടു.

വനിതകളിൽ ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്റ്റാന ബോൺമറ്റി, ബാഴ്സലോണയുടെ തന്നെ കോളിൻ ഹാൻസെൻ, ലിയോൺ താരം കാഡിദിയാറ്റു ഡിയാനി എന്നിവർക്കാണ് സാധ്യത. ഇത്തവണ മികച്ച പുരുഷ, വനിതാ പരിശീലകർക്കും പുരസ്കാരം സമ്മാനിക്കും.

അന്തിമ പട്ടികയിലെ താരങ്ങൾ

ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്, റയൽ മാഡ്രിഡ്)

ഹകൻ ചലനോഗ്ലു (തുർക്കി, ഇൻ്റർ മിലാൻ)

ഡാനി കാർവഹാൽ (സ്പെയിൻ, റയൽ മാഡ്രിഡ്)

റുബൻ ഡയസ് (പോർച്ചുഗൽ, മാഞ്ചസ്റ്റർ സിറ്റി)

ആർടെം ഡോവ്ബിക് (ഉക്രെയ്ൻ, റോമ)

ഫിൽ ഫോഡൻ (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി)

അലസാൻഡ്രോ ഗ്രിമാൽഡോ (സ്പെയിൻ, ബയർ ലെവർകൂസൻ)

എർലിങ് ഹാളണ്ട് (നോർവെ, മാഞ്ചസ്റ്റർ സിറ്റി)

മാറ്റ്സ് ഹമ്മൽസ് (ജർമ്മനി, ബൊറൂസിയ ഡോർട്മുണ്ട്)

ഹാരി കെയ്ൻ (ഇംഗ്ലണ്ട്, ബയേൺ മ്യൂണിക്ക്)

ടോണി ക്രൂസ് (ജർമ്മനി, റയൽ മാഡ്രിഡ്)

അഡെമോല ലുക്മാൻ (നൈജീരിയ, അറ്റ്ലാൻഡ)

എമിലിയാനോ മാർട്ടിനെസ് (അർജൻ്റീന, ആസ്റ്റൻ വില്ല)

ലൗടാരോ മാർട്ടിനെസ് (അർജൻ്റീന, ഇൻ്റർ മിലാൻ)

കിലിയൻ എംബാപ്പെ (ഫ്രാൻസ്, റയൽ മാഡ്രിഡ്)

മാർട്ടിൻ ഒഡെഗാർഡ് (നോർവെ, ആഴ്സണൽ)

ഡാനി ഓൽമോ (സ്പെയിൻ, ബാഴ്സലോണ)

കോൾ പാൽമർ (ഇംഗ്ലണ്ട്, ചെൽസി)

ഡെക്ലൻ റൈസ് (ഇംഗ്ലണ്ട്, ആഴ്സനൽ)

റോഡ്രി (സ്പെയിൻ, മാഞ്ചസ്റ്റർ സിറ്റി)

അൻ്റോണിയോ റൂഡിഗർ (ജർമ്മനി, റയൽ മാഡ്രിഡ്)

ബുകായോ സക (ഇംഗ്ലണ്ട്, ആഴ്സനൽ)

വില്ല്യം സാലിബ (ഫ്രാൻസ്, ആഴ്സനൽ)

ഫെഡറിക്കോ വാൽവെർഡെ (ഉറു​ഗ്വെ, റയൽ മാഡ്രിഡ്)

വിനിഷ്യസ് ജൂനിയർ (ബ്രസീൽ, റയൽ മാഡ്രിഡ്)

വിറ്റിഞ്ഞ (പോർച്ചുഗൽ, പിഎസ്ജി)

നിക്കോ വില്ല്യംസ് (സ്പെയിൻ, അത്‌ലറ്റിക്ക് ക്ലബ്)

ഫ്ലോറിയൻ വിയെറ്റ്സ് (ജർമ്മനി, ബയർ ലെവർകൂസൻ)

ഗ്രാനിത് സാക്ക (സ്വിറ്റ്സർലൻഡ്, ബയർ ലെവർകൂസൻ)

ലാമീൻ യമാൽ (സ്പെയിൻ, ബാഴ്സലോണ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com