'ബാല്ലണ്‍ ഡി ഓര്‍' ആര് സ്വന്തമാക്കും? ഡെംബലെ, ലമീന്‍ യമാല്‍, റഫീഞ്ഞ മുന്നില്‍

ഇന്ന് രാത്രി 12.30 മുതല്‍ സോണി ലിവില്‍ ലൈവായി കാണാം
Ballon d’Or 2025 awards ceremony
Ballon d’Or 2025x
Updated on
1 min read

പാരിസ്: 2025ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. പാരിസില്‍ നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12.30 മുതലാണ് അവാര്‍ഡ് ചടങ്ങുകള്‍. സോണി ലിവില്‍ തത്സമയം കാണാം.

പിഎസ്ജിക്ക് ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നന്ന ഒസ്മാന്‍ ഡെംബലെയാണ് സാധ്യതകളില്‍ മുന്നിലുള്ളത്. ബാഴ്‌സലോണയെ ലാ ലിഗ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായി നിന്ന ലമീന്‍ യമാല്‍, റഫീഞ്ഞ എന്നിവരും സാധ്യതാ പട്ടികയില്‍ മുന്നിലുണ്ട്. ലിവര്‍പൂളിന്റെ മുഹമ്മദ് സലയാണ് സാധ്യതാ പട്ടികയിലെ മറ്റൊരാള്‍.

Ballon d’Or 2025 awards ceremony
'ഇങ്ങോട്ടു വന്ന് ചൊറിഞ്ഞു, അതെനിക്ക് ഇഷ്ടമായില്ല; ബാറ്റ് കൊണ്ടുള്ള പെടയാണ് അവർക്കുള്ള മരുന്ന്'

ഡെംബലെയാണ് പുരസ്‌കാരം നേടുന്നതെങ്കില്‍ താരത്തിനു അതു വാങ്ങാന്‍ സാധിക്കില്ല. ഡെംബലെയ്ക്കു മാത്രമല്ല. പിഎസ്ജി താരങ്ങള്‍ക്കാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. പുതുക്കി നിശ്ചിച്ച ലീഗ് വണ്‍ പോരാട്ടമുള്ളതിനാല്‍ താരങ്ങളാരും ചടങ്ങിനുണ്ടാകില്ല.

സീസണില്‍ 33 ഗോളുകളും 15 അസിസ്റ്റുമാണ് ഡെംബലയ്ക്കുള്ളത്. റഫീഞ്ഞ 34 ഗോളുകളും 25 അസിസ്റ്റും. ലമീന്‍ യമാല്‍ 19 ഗോളും 26 അസിസ്റ്റും.

Ballon d’Or 2025 awards ceremony
'വൈരമോ? ഇതോ? ഇതൊരു മത്സരം പോലുമല്ല, പിന്നെയല്ലേ!', പാകിസ്ഥാനെ ട്രോളി സൂര്യകുമാര്‍
Summary

Ballon d’Or 2025: During the star-studded ceremony, awards will be given for the best male and female player, young player, goalkeeper, top scorer, and coach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com