

ധാക്ക: ഇന്ത്യക്കെതിരായ വൈറ്റ് ബോൾ പരമ്പര നടത്താൻ തിരക്കിട്ട ശ്രമങ്ങളുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇതിനായി സെപ്റ്റംബറിൽ നടക്കാനിരുന്ന അയർലൻഡിനെതിരായ പര്യടനം ബംഗ്ലാദേശ് മാറ്റിവെച്ചു. ഇന്ത്യയുമായുള്ള പരമ്പരക്ക് മുൻഗണന നൽകുന്നതിനാണ് ക്രിക്കറ്റ് ബോർഡ് ഈ തീരുമാനം എടുത്തതെന്നാണ് വിവരം. ഈ പരമ്പര 2027-ൽ നടത്താനും ഇരു ബോർഡുകളും തമ്മിൽ ധാരണ ആയിട്ടുണ്ട്.
മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഓഗസ്റ്റ് 28-ന് ബംഗ്ലാദേശിലെത്തുമെന്നാണ് ബിസിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് . മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് ആദ്യം. ഈ മത്സരങ്ങൾ സെപ്റ്റംബർ 1, 3, 6 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മൂന്ന് ടി20 മത്സരങ്ങളടങ്ങിയ സീരീസും നടക്കും. ഈ ടി20 മത്സരങ്ങൾ സെപ്റ്റംബർ 9, 12, 13 തീയതികളിൽ നടക്കുമെന്നാണ് വിവരം.
എന്നാൽ, ഈ പരമ്പരയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പരമ്പരയിൽ പങ്കെടുക്കാൻ ടീമിന് ഇന്ത്യൻ സർക്കാർ അനുമതി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾക്കായി ബംഗ്ലാദേശ് യാത്ര ചെയ്യാൻ വിസമ്മതിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates