ഏകദിന അരങ്ങേറ്റത്തിനു നിമിഷങ്ങള്‍; അസുഖം വില്ലനായി; ബംഗ്ലാദേശ് കൗമാര ക്രിക്കറ്റ് താരം ആശുപത്രിയില്‍

അപ്പന്റിക്‌സ് വേദനയെ തുടര്‍ന്നാണ് താരത്തെ മത്സരത്തിനു ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മിര്‍പുര്‍: ചരിത്രമെഴുതി 16ാം വയസില്‍ ബംഗ്ലാദേശിനായി ഏകദിന അരങ്ങേറ്റത്തിനൊരുങ്ങിയ കൗമാര ക്രിക്കറ്റ് താരത്തിനു കളിക്കാന്‍ ഇറങ്ങാനായില്ല. ഷോർന അക്തറിനാണ് നിരാശപ്പെടുത്തുന്ന അനുഭവം. ഇന്ത്യന്‍ വനിതാ ടീമിനെതിരായ ഏകദിന പോരാട്ടം ഷോര്‍ന അക്തറിനു അരങ്ങേറ്റ ഏകദിന മത്സരമായിരുന്നു. 

എന്നാല്‍ മത്സരത്തിനു തൊട്ടു മുന്‍പ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടതിനാല്‍ താരം ആബ്‌സന്റ് ഹര്‍ടായി.

അപ്പന്റിക്‌സ് വേദനയെ തുടര്‍ന്നാണ് താരത്തെ മത്സരത്തിനു ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഷോര്‍ന കളിച്ചിരുന്നു. 

മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് താരം തനിക്ക് വേദന അനുഭവപ്പെടുന്നതായി വ്യക്തമാക്കിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com