അഞ്ച് സൂപ്പർ ക്യാച്ചുകൾ; പെര്‍ത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ഇന്ത്യക്ക് നഷ്ടമായ അഞ്ചിൽ നാല് വിക്കറ്റുകളും ലുംഗി എന്‍ഗിഡി സ്വന്തമാക്കി. ഹൂഡയെ ആന്റിച് നോര്‍ക്യ മടക്കി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on: 
1 min read

പെര്‍ത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ഒൻപത് ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. 51 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്. 

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ മിന്നും ഫോമില്‍ കളിച്ച വിരാട് കോഹ്‌ലി, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് മടങ്ങിയത്. രാഹുല്‍ (ഒന്‍പത്), രോഹിത് (15), കോഹ്‌ലി (12), അക്ഷര്‍ പട്ടേലിന് പകരം ടീമിലെത്തിയ ദീപക് ഹൂഡ (പൂജ്യം), ഹര്‍ദിക് പാണ്ഡ്യ (രണ്ട്) എന്നിവർ ക്ഷണത്തിൽ കൂടാരം കയറി.

ഇന്ത്യക്ക് നഷ്ടമായ അഞ്ചിൽ നാല് വിക്കറ്റുകളും ലുംഗി എന്‍ഗിഡി സ്വന്തമാക്കി. ഹൂഡയെ ആന്റിച് നോര്‍ക്യ മടക്കി. എന്‍ഗിഡിയെ തുടരെ രണ്ട് ഫോറുകള്‍ പറത്തി മികവോടെ മുന്നേറിയ കോഹ് ലിയെ എന്‍ഗിഡിയുടെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് കഗിസോ റബാഡയാണ് മടക്കിയത്. ഹര്‍ദിക് പാണ്ഡ്യയേയും മികച്ച ക്യാച്ചിലൂടെ റബാഡയാണ് പുറത്താക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com