'ബാസ്‌ബോള്‍ മരിച്ചു, ആ​ദരാഞ്ജലികൾ'! ആഷസ് തോല്‍വിയില്‍ ഇംഗ്ലണ്ടിന് വീണ്ടും 'ചരമക്കുറിപ്പ്'

ആഷസ് പരമ്പര തിരിച്ചുപിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ മോഹം ഇത്തവണയും പൊലിഞ്ഞു
Australian media covered England's ashes nightmare
ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, പത്രത്തിൽ വന്ന ചരമക്കുറിപ്പ് ashesx
Updated on
2 min read

അഡ്‌ലെയ്ഡ്: ആഷസ് പരമ്പര തിരിച്ചു പിടിക്കാന്‍ സാധിക്കാതെ വീണുപോയ ഇം​ഗ്ലണ്ടിനു നൂറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ചരമക്കുറിപ്പ് എഴുതി ഓസ്‌ട്രേലിയന്‍ പത്രം. അഡ്‌ലെയ്ഡിലെ മൂന്നാം ടെസ്റ്റില്‍ 82 റണ്‍സിനു തോറ്റതോടെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 3-0ത്തിനു അടിയറ വച്ചത്. 'ബാസ്‌ബോള്‍' മരിച്ചു എന്നാണ് ഓസീസ് പത്രം ചരമക്കുറിപ്പ് എഴുതിയത്. ഇഗ്ലണ്ടിന്റെ സമീപകാല ടെസ്റ്റ് മികവിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്നത് ബാസ്‌ബോള്‍ ശൈലിയായിരുന്നു. എന്നാല്‍ ഓസീസ് മണ്ണില്‍ ഒരുനിലയ്ക്കും ആ തന്ത്രം വിജയം കണ്ടില്ല.

തുടരെ മൂന്ന് ടെസ്റ്റുകള്‍ വിജയിച്ചാണ് ഓസ്‌ട്രേലിയ ആഷസ് ട്രോഫി നിലനിര്‍ത്തിയത്. അഡ്‌ലെയ്ഡിലെ മൂന്നാം ടെസ്റ്റില്‍ 82 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. തോല്‍വിക്കു പിന്നാലെ കടുത്ത വിമര്‍ശനമാണ് ഇംഗ്ലണ്ട് ടീമിനെതിരെ ഉയര്‍ന്നത്. ഓസ്‌ട്രേലിയയിലെ ബൗണ്‍സി ട്രാക്കില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര അടപടലം പരാജയപ്പെടുന്നതാണ് കണ്ടത്. ബാസ്‌ബോള്‍ അവരുടെ തുണയ്‌ക്കെത്തിയില്ല. ബ്രണ്ടന്‍ മക്കല്ലത്തെ ടെസ്റ്റ് പരിശീലകനായി എത്തിച്ചതിനു പിന്നാലെ ആദ്ദേഹം നടപ്പാക്കിയ ശൈലിയായിരുന്നു ബാസ്‌ബോള്‍. പ്രതിരോധിച്ചു കളിക്കുന്ന ടെസ്റ്റ് ശൈലിയ്ക്കു പകരം അതിവേഗം റണ്‍സടിക്കുന്ന തന്ത്രമാണ് ബാസ്‌ബോള്‍. ബെന്‍ സ്‌റ്റോക്‌സിനെ നായകനാക്കിയാണ് മക്കല്ലം ഈ പദ്ധതി നടപ്പാക്കിയത്. ആദ്യ ഘട്ടങ്ങളില്‍ വലിയ വിജയമായെങ്കിലും പതിയെ പതിയെ മറ്റ് ടീമുകളും ഈ തന്ത്രത്തില്‍ പഴുതു കണ്ട് തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ പാളിത്തുടങ്ങി.

1882ല്‍ ഇംഗ്ലീഷ് ക്രിക്കറ്റിനു ചരമക്കുറിപ്പ് എഴുതി ആഷസ് പരമ്പരയ്ക്ക് തുടക്കമിട്ട വിഖ്യാത ബ്രിട്ടീഷ് പത്രം 'ദി സ്‌പോര്‍ട്ടിങ് ടൈംസി'ന്റെ അന്നത്തെ കുറിപ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മറ്റൊരു ചരമക്കുറിപ്പ് എഴുതിയാണ് ഓസീസ് പത്രം 'ദി വെസ്റ്റ് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ്' കഴിഞ്ഞ ദിവസം ഇറങ്ങിയത്. പത്രത്തിന്റെ അവസാന പേജിലാണ് ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.

Australian media covered England's ashes nightmare
മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു

അതിൽ ഇങ്ങനെ കുറിച്ചു-

'2025 ഡിസംബര്‍ 21ന് ഓവലില്‍ വെച്ച് മരണമടഞ്ഞ ബാസ്‌ബോളിന്റെ സ്‌നേഹനിര്‍ഭരമായ ഓര്‍മകള്‍ക്കു മുന്നില്‍ ബ്രണ്ടന്‍ മക്കല്ലം, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ അഗാധമായി വിലപിക്കുന്നു. ഇരുവരുമല്ലാതെ മറ്റാരും അനുശോചനം പറയാനില്ലെന്നു മാത്രം. 11 ദിവസത്തിനിടെ മൂന്ന് മത്സരങ്ങള്‍ കളിച്ച് അവരുടെ അഹംഭാവത്തെ ദുഃഖത്തിലേക്ക് തള്ളിയിട്ട് ഓസ്‌ട്രേലിയ ആഷസ് കിരീടം നേടി- എന്ന മറ്റൊരു ചരമക്കുറിപ്പാണ് പത്രം നല്‍കിയത്.

1882 ഓഗസ്റ്റിലാണ് ആഷസ് എന്ന വാക്ക് ആദ്യമായി ക്രിക്കറ്റിലേക്ക് വന്നതെന്നു കളി നിയമങ്ങള്‍ തീരുമാനിക്കുന്ന ഇംഗ്ലണ്ടിലെ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് പറയുന്നു. ഇംഗ്ലണ്ട് ടീം ഇംഗ്ലീഷ് മണ്ണില്‍ ഓസ്ട്രേലിയയോടു ആദ്യമായി പരാജയപ്പെട്ടപ്പോള്‍ ദി സ്‌പോര്‍ട്ടിങ് ടൈംസില്‍ അച്ചടിച്ച ഇംഗ്ലീഷ് ക്രിക്കറ്റിനായുള്ള ഒരു ആക്ഷേപഹാസ്യ ചരമക്കുറിപ്പാണ് ആഷസിന്റെ മഹത്തായ ചരിത്രത്തിനു നാന്ദി കുറിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും സംസ്‌കാരം നടത്തി ചാരം (ആഷസ്) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു ചരമക്കുറിപ്പ്. സമാന രീതിയാണ് ഇത്തവണ വെസ്റ്റ് സ്‌പോര്‍ട്ട് അവലംബിച്ചത്.

Australian media covered England's ashes nightmare
'ഓസീസിനോട് ഏറ്റുവാങ്ങിയ ആ തോല്‍വി വിരമിക്കലിനെ കുറിച്ച് ചിന്തിപ്പിച്ചു'; വെളിപ്പെടുത്തി രോഹിത് ശര്‍മ
Summary

Australia completed a dominant ashes series victory over England with a 3-0 lead in the five-match series. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com