

മുംബൈ: വിവിധ വിഭാഗങ്ങളിലായി ബിസിസിഐ വാർഷികമായി നൽകുന്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കായി അരങ്ങേറിയ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം മലയാളി താരം ആശ ശോഭന സ്വന്തമാക്കി.
അരങ്ങേറ്റം നടത്തിയ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സർഫറാസ് ഖാനാണ്. സ്മൃതി മന്ധാന, ജസ്പ്രിത് ബുംറ, ആർ അശ്വിൻ എന്നിവർക്കും വിവിധ അവാർഡുകളുണ്ട്. സ്മൃതി മന്ധാനയ്ക്ക് ഇരട്ട പുരസ്‌കാരങ്ങളുണ്ട്.
ബിസിസിഐ പുരസ്‌കാര ജേതാക്കൾ
മികച്ച പ്രകടനം (ആഭ്യന്തര ക്രിക്കറ്റ്)- മുംബൈ ക്രിക്കറ്റ് അസോസിയേഷൻ
അന്താരാഷ്ട്ര ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ- ദീപ്തി ശർമ
അന്താരാഷ്ട്ര ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്- സ്മൃതി മന്ധാന
മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം (വനിതകൾ)- ആശ ശോഭന
മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം (പുരുഷൻമാർ)- സർഫറാസ് ഖാൻ
മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റർ- സ്മൃതി മന്ധാന
മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റർ (പോളി ഉമ്രിഗർ അവാർഡ്)- ജസ്പ്രിത് ബുംറ
ബിസിസിഐ പ്രത്യേക പുരസ്‌കാരം (ഷീൽഡ്)- ആർ അശ്വിൻ
കേണൽ സികെ നായിഡു സമഗ്ര സംഭാവന- സച്ചിൻ ടെണ്ടുൽക്കർ
മികച്ച വനിതാ ക്രിക്കറ്റ് താരം (ജൂനിയർ, ആഭ്യന്തരം), ജഗ്മോഹൻ ഡാൽമിയ ട്രോഫി- ഈശ്വരി അവസാരെ
മികച്ച വനിതാ ക്രിക്കറ്റ് താരം (സീനിയർ, ആഭ്യന്തരം), ജഗ്മോഹൻ ഡാൽമിയ ട്രോഫി- പ്രിയ മിശ്ര
രഞ്ജിയിൽ കൂടുതൽ വിക്കറ്റുകൾ (പ്ലേറ്റ്), മാധവറാവു സിന്ധ്യ പുരസ്‌കാരം- മോഹിത് ജംഗ്ര
രഞ്ജിയിൽ കൂടുതൽ വിക്കറ്റുകൾ (എലീറ്റ്), മാധവറാവു സിന്ധ്യ പുരസ്‌കാരം- തനയ് ത്യാഗരാജൻ
രഞ്ജിയിൽ കൂടുതൽ റൺസ് (പ്ലേറ്റ്), മാധവറാവു സിന്ധ്യ പുരസ്‌കാരം- അഗ്നി ചോപ്ര
രഞ്ജിയിൽ കൂടുതൽ റൺസ് (എലീറ്റ്), മാധവറാവു സിന്ധ്യ പുരസ്‌കാരം- റിക്കി ഭുയി
മികച്ച ഓൾ റൗണ്ടർ ആഭ്യന്തരം പരിമിത ഓവർ, ലാല അമർനാഥ് പുരസ്‌കാരം- ശശാങ്ക് സിങ്
മികച്ച ഓൾ റൗണ്ടർ രഞ്ജി ട്രോഫി, ലാല അമർനാഥ് പുരസ്‌കാരം- തനുഷ് കൊടിയാൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
