കേരളത്തിന് 'കൈ നിറയെ' മത്സരങ്ങൾ; ബിസിസിഐ ആഭ്യന്തര ക്രിക്കറ്റ് കലണ്ടർ പുറത്തിറക്കി

പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലും ഫോര്‍മാറ്റുകളിലുമായി ആകെ 1,788 മത്സരങ്ങളാണ് സീസണില്‍ അരങ്ങേറുന്നത്.
BCCI  Domestic Season
BCCI Releases 2026 27 Domestic Season Schedule Duleep Trophy to Begin on August 23.BCCI
Edited By:
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിൻ്റെ 2026-27 സീസണിലേക്കുള്ള വിപുലമായ കലണ്ടര്‍ ബിസിസിഐ പുറത്തിറക്കി. പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലും ഫോര്‍മാറ്റുകളിലുമായി ആകെ 1,788 മത്സരങ്ങളാണ് സീസണില്‍ അരങ്ങേറുന്നത്.

ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ ആഭ്യന്തര സീസണിന് തുടക്കമാകുന്നത്. ആറ് സോണല്‍ ടീമുകള്‍ പങ്കെടുക്കുന്ന റെഡ്-ബോള്‍ മത്സരമായാണ് ദുലീപ് ട്രോഫി നടക്കുക. ഇതിന് പിന്നാലെ ഒക്ടോബര്‍ 1 മുതല്‍ ഇറാനി കപ്പും ആരംഭിക്കും.

BCCI  Domestic Season
ധോനി ടീമുമായി ഉടക്കിൽ... ചെന്നൈ സൂപ്പർ കിങ്സിൽ 'തല' യു​​ഗത്തിന് അന്ത്യം?

ഒക്ടോബർ 11-ന് ജാർഖണ്ഡിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തോടെയാണ് കേരള സീനിയർ ടീമിൻ്റെ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ ഒഡീഷ, ബംഗാൾ ടീമുകൾക്കെതിരെയും, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഡൽഹി, സർവീസസ് ടീമുകൾക്കെതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്ക് കേരളം തന്നെയാണ് ആതിഥേയത്വം വഹിക്കുന്നത്.

BCCI  Domestic Season
പാകിസ്ഥാനെ ബംഗ്ലാദേശ് വീഴ്ത്തി; തിരിച്ചടി ഇന്ത്യക്കും! ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ താഴേക്ക്

സീനിയർ ടീമിന്റെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി പോരാട്ടങ്ങൾക്ക് പുറമെ ദേശീയതല ടൂർണമെന്റുകൾക്കും ഇത്തവണ സംസ്ഥാനം വേദിയാകും. കേണൽ സി.കെ. നായുഡു ട്രോഫി, കൂച്ച് ബെഹാർ ട്രോഫി, അണ്ടർ-23 പുരുഷ ടി20, കൂടാതെ പെൺകുട്ടികളുടെ അണ്ടർ-15, അണ്ടർ-19, അണ്ടർ-23 വിഭാഗങ്ങളിലെ എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ടൂർണമെന്റുകളാണ് ഈ സീസണിൽ കേരളത്തിലേക്ക് എത്തുന്നത്.

Summary

BCCI Releases 2026 27 Domestic Season Schedule Duleep Trophy to Begin on August 23.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com