ജോ റൂട്ടിന്റെ ഇളയ സഹോദരൻ, 'ബില്ലി റൂട്ട്' ക്രിക്കറ്റ് മതിയാക്കി

14 വർഷം നീണ്ട പ്രൊഫഷണൽ കരിയറിന് വിരാമം
Billy Root,  Joe Root
Billy Root, Joe Rootinsta
Updated on
1 min read

ലണ്ടൻ: ഇം​ഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇളയ സഹോദരൻ ബില്ലി റൂട്ട് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 34ാം വയസിലാണ് താരത്തിന്റെ വിരമിക്കൽ. നിലവിൽ ​ഗ്ലാമോർ​ഗന്റെ താരമാണ് ബില്ലി റൂട്ട്. ഗ്ലാമോർ​ഗന്റെ തന്നെ​ ക്രിസ് കുക്ക്, കോളിൻ ഇൻ​ഗ്രാം എന്നിവർക്കൊപ്പമാണ് താരവും വിരമിക്കുന്നത്. മൂവരും ഒരുമിച്ചാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

അവസാന സീസണിൽ ​ഗ്ലാമോർ​ഗന്റെ സെക്കൻഡ് ഇലവൻ ക്യാപ്റ്റനായിരുന്നു ബില്ലി റൂട്ട്. രണ്ട് കൗണ്ട് ചാംപ്യൻഷിപ്പ് മത്സരങ്ങളിൽ മാത്രമാണ് സീസണിൽ താരം കളിച്ചത്. ക്രിക്കറ്റ് ജീവിതത്തിലെ അടുത്ത അധ്യായത്തിനു തുടക്കമായെന്നു വിശേഷിപ്പിച്ചാണ് താരം സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.

'കുട്ടിക്കാലം മുതൽ എന്റെ ആ​ഗ്രഹം ക്രിക്കറ്റ് താരമാകുക എന്നതായിരുന്നു. രണ്ട് വലിയ കൗണ്ടി ക്ലബുകൾ‌ക്കായി കളിക്കാനും 4 കിരീട നേട്ടങ്ങളുടെ ഭാ​ഗമാകാനും സാധിച്ചത് വലിയ ഭാ​ഗ്യമായി കാണുന്നു. കഴിഞ്ഞ 14 വർഷത്തെ പ്രൊഫഷണൽ ക്രിക്കറ്റ് താരമെന്ന നിലയിൽ നല്ലതും മോശവുമായ കുറേ അനുഭവങ്ങളുണ്ട്. അതൊന്നും മാറ്റാൻ ആ​ഗ്രഹിക്കുന്നില്ല. ഈ യാത്രയിൽ ഒപ്പം നിന്നവരോടും കുട്ടിക്കാലത്തെ സ്വപ്നം ജീവിച്ചു തീർക്കാൻ ലഭിച്ച അവസരങ്ങളോടും എന്നും കടപ്പെട്ടിരിക്കും'- താരം വിരമിക്കൽ പ്രഖ്യാപിച്ച് സമൂഹ മാധ്യമത്തിൽ കുറിച്ചു.

Billy Root,  Joe Root
ഐപിഎൽ താര ലേലം ഇത്തവണ ഇന്ത്യയിൽ തന്നെ!

ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം നോട്ടിങ്ഹാംഷെയറിലൂടെയാണ് ബില്ലി റൂട്ട് തന്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയർ തുടങ്ങിയത്. 2017ൽ വൈറ്റ് ബോൾ ഡബിൾ കിരീടം നേടിയ നോട്ടിങ്ഹാംഷെയർ‌ ടീമിന്റെ ഭാ​ഗമായിരുന്നു.

2019ൽ ​ഗ്ലാമോർ​ഗനിലേക്ക് മാറിയ അദ്ദേഹം ടീമിന്റെ രണ്ട് വൺ ഡേ കപ്പ് കിരീട വിജയങ്ങളിലും പങ്കാളിയായി. കഴിഞ്ഞ വേനലിൽ കൗണ്ടി ചാംപ്യൻഷിപ്പിന്റെ ഡിവിഷൻ ഒന്നിലേക്കുള്ള ടീമിന്റെ പ്രമോഷനിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ജോ റൂട്ടിനൊപ്പം ഷെഫീൽഡ് കൊളീജിയറ്റ് സിസിയിലാണ് ബില്ലിയും വളർന്നത്. 2013ൽ ലോർഡ്സിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിനിടെ എംസിസി യങ് ക്രിക്കറ്റേഴ്സ് പ്രതിനിധിയായി ബില്ലി ഇം​ഗ്ലണ്ടിന്റെ 12ാം താരമായി ടീമിലുണ്ടായിരുന്നു. അന്ന് ഇരുവരും ​ഗ്രൗണ്ടിൽ ഒരുമിച്ച് ഒപ്പം കളിച്ചു. അതേസമയം ജോ റൂട്ട് ഇം​ഗ്ലണ്ടിന്റെ വിഖ്യാത താരമായെങ്കിലും ബില്ലിയുടെ കരിയർ പൂർണമായും കൗണ്ടിയിലായിരുന്നു.

Billy Root,  Joe Root
ഇന്ത്യ- വിൻഡീസ് മത്സരം; 'കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന', പരാതി നൽകി കെസിഎ
Billy Root,  Joe Root
വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലം
Summary

England Test captain Joe Root's younger brother, Billy Root, has announced his retirement from professional cricket at the age of 34

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com