റൊണാള്‍ഡീഞ്ഞോയുടെ കളി നാളെ കൊച്ചിയില്‍ കാണാം! ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്

ബുധനാഴ്ച രാത്രി 7.30 മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം
Brazil Legends vs India all Stars
Brazil Legends vs India all Starsx
Updated on
1 min read

കൊച്ചി: കായിക കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവനും തമ്മിലുള്ള ഫുട്‌ബോള്‍ പോരാട്ടം നാളെ (ബുധനാഴ്ച) കൊച്ചിയില്‍. രാത്രി 7.30 മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം. കാനറികളുടെ ആദ്യ സംഘം മത്സരത്തിനായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഇന്നെത്തും. മറ്റ് താരങ്ങള്‍ തിങ്കളാഴ്ച രാവിലെയാണ് കൊച്ചിയിലെത്തിയത്. എഡ്മില്‍സന്‍ അടക്കമുള്ള 12 ബ്രസീല്‍ താരങ്ങളാണ് തിങ്കളാഴ്ച എത്തിയത്. റൊണാള്‍ഡീഞ്ഞോ ഉള്‍പ്പെട്ട അടുത്ത സംഘമാണ് ഇന്നെത്തുന്നത്.

കൊല്‍ക്കത്തയില്‍ നിലവിലെ ബ്രസീല്‍ ടീമും നിലവിലെ ഇന്ത്യന്‍ ടീമും തമ്മിലുള്ള ചരിത്ര പോരാട്ടം അരങ്ങേറുന്നതിന് തൊട്ടുമുന്‍പ് ഇതിഹാസങ്ങള്‍ കളത്തിലെത്തുന്നു എന്ന സവിശേഷതയും കൊച്ചിയിലെ മത്സരത്തിനുണ്ട്. കൊല്‍ക്കത്തയില്‍ വിനീഷ്യസ് ജൂനിയറും റഫീഞ്ഞയും അടക്കമുള്ള താരങ്ങള്‍ കളിക്കാനെത്തും. കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കി.

Brazil Legends vs India all Stars
ഫ്‌ളെമിങ്ങിന് പകരക്കാരനായി; സിഎസ്‌കെയെ ഇനി സഹീര്‍ ഖാന്‍ പരിശീലിപ്പിക്കും

എഡ്മിസന്‍, പൗലോ സെര്‍ജിയോ, ജിയോവാനി, കമാന്‍ഡുകായ, വിയോള, ഗോമസ്, ഗുസ്താവോ നെരി, എലിവെല്‍ട്ടന്‍, റിക്കാര്‍ഡോ ഒലിവേര, ഡിയോഗോ ഗില്‍ തുടങ്ങിയ താരങ്ങളായ തിങ്കളാഴ്ച എത്തിയത്. കൊച്ചിയില്‍ നടന്ന റോഡ് ഷോയില്‍ ഇവരില്‍ ചില താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐഎം വിജയന്‍, ബൈച്ചുങ് ബൂട്ടിയ എന്നിവരടക്കമുള്ള ഇതിഹാസങ്ങളാണ് ഇന്ത്യക്കായി ബൂട്ടുകെട്ടുന്നത്. മലയാളി താരങ്ങളായ ജോപോള്‍ അഞ്ചേരി, സികെ വിനീത്, മുഹമ്മദ് റാഫി, എന്‍പി പ്രദീപ്, എംവി നെല്‍സന്‍, റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്. ക്ലൈമാക്‌സ് ലോറന്‍സ്, ഗൗരമാംഗി സിങ്, അര്‍ണാബ് മൊണ്ടാല്‍, മഹേഷ് ഗാവ്‌ലി, മഹെറാജുദ്ദീന്‍ വാഡു, മെഹ്താബ് ഹുസൈന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഓള്‍സ്റ്റാര്‍സ് ടീമിലുണ്ട്. ബ്രസീല്‍ ഇതിഹാസങ്ങളുടെ ലോക രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൊച്ചിയിലും മത്സരം സംഘടിപ്പിച്ചത്.

Brazil Legends vs India all Stars
ഇന്ത്യ-പാക് ഹാന്‍ഡ്‌ഷേക്ക് നിരോധനം ക്രിക്കറ്റില്‍ മാത്രം? ഏഷ്യന്‍ ഗെയിംസില്‍ കൈകൊടുത്ത് ടേബിള്‍ ടെന്നീസ് താരങ്ങള്‍
Brazil Legends vs India all Stars
'ക്യാപ്റ്റാ... കപ്പലണ്ടി വിൽക്കാൻ വന്നതാണോ'! ബാബറിനെതിരെ അക്രം
Summary

Brazil Legends vs India all Stars Football Match in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com