Brian Lara's cricket memories in Thiruvananthapuram
ബ്രയാന്‍ ലാറ,നന്ദു

'അന്ന് സൈക്കിളില്‍ തൈക്കാട് മൈതാനത്ത് എത്തിയ കൊച്ചുപയ്യന്‍'; ലാറയെക്കുറിച്ച് നന്ദു - വൈറല്‍ വിഡിയോ

ടെസ്റ്റില്‍ 131 മത്സരങ്ങളും ഏകദിനത്തില്‍ 299 മത്സരങ്ങളും വെസ്റ്റിന്‍ഡീസിനായി കളിച്ചിട്ടുള്ള ലാറ, 22358 റണ്‍സാണു രാജ്യാന്തര ക്രിക്കറ്റില്‍ ആകെ നേടിയിട്ടുള്ളത്.
Published on

തിരുവനന്തപുരം: കരിയറിന്റെ തുടക്കകാലത്ത് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിച്ചത് ഓര്‍ത്തെടുത്ത് നടന്‍ നന്ദു. കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായുള്ള പരിപാടിയിലാണ് 79 കളില്‍ ലാറയെ നേരില്‍ കണ്ടതിന്റെ ഓര്‍മ്മകള്‍ നന്ദു പങ്കുവെച്ചത്.

'ഇവിടെയുള്ള തൈക്കാട് മൈതാനത്തിലാണു ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചത്. 1975ല്‍ ഞങ്ങളുടെ ക്ലബ്ബായ കാരവന്‍ രൂപം കൊണ്ടു. ഞങ്ങള്‍ 79ലാണ് ക്ലബ്ബിനൊപ്പം ചേരുന്നത്. ക്ലബ്ബിന് തുടക്കം കുറിച്ച കെ.ആര്‍. നായര്‍ ഒരു ദിവസം വൈകിട്ട് അഞ്ചര മണിക്ക് അദ്ദേഹത്തിന്റെ സൈക്കിളില്‍ ഒരു കറുത്ത പയ്യനെ ഇവിടെ കൊണ്ടുവന്നു ഞങ്ങള്‍ക്കെല്ലാം പരിചയപ്പെടുത്തിയിരുന്നു. 14-15 വയസ്സുള്ള കൊച്ചുപയ്യന്‍ ട്രിനിഡാഡ് ടുബാഗോയില്‍നിന്ന് സ്‌കൂള്‍ ടീമിനു വേണ്ടി കളിക്കാനാണ് ഇവിടെ വന്നത്. അദ്ദേഹമാണു ബ്രയാന്‍ ലാറ. കേരളത്തിലെ അനുഭവങ്ങള്‍ ലാറ തന്റെ ആത്മകഥയില്‍ ചേര്‍ത്തിട്ടുണ്ട്' നന്ദു പ്രതികരിച്ചു.

ടെസ്റ്റില്‍ 131 മത്സരങ്ങളും ഏകദിനത്തില്‍ 299 മത്സരങ്ങളും വെസ്റ്റിന്‍ഡീസിനായി കളിച്ചിട്ടുള്ള ലാറ, 22358 റണ്‍സാണു രാജ്യാന്തര ക്രിക്കറ്റില്‍ ആകെ നേടിയിട്ടുള്ളത്. 53 സെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്‌സിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് ലാറയുടെ പേരിലാണ്. 2004 ഏപ്രില്‍ 10ന് ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 400 റണ്‍സാണ് ലാറ അടിച്ചുകൂട്ടിയത്. 582 പന്തുകളില്‍നിന്നായിരുന്നു ലാറയുടെ റെക്കോര്‍ഡ് പ്രകടനം.

Summary

Brian Lara's cricket memories in Thiruvananthapuram are highlighted by actor Nandu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com