'നീല കടുവകള്‍' ഉണരുന്നു! ചരിത്രത്തിലാദ്യമായി ഒമാനെ വീഴ്ത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം; കാഫയില്‍ മൂന്നാം സ്ഥാനം

കാഫ നേഷന്‍സ് കപ്പില്‍ ഒമാനെ 3-2നു വീഴ്ത്തി ഇന്ത്യ
CAFA Nations Cup 2025: India defeat Oman
ഇന്ത്യൻ ഫുട്ബോൾ ടീം (CAFA Nations Cup 2025)x
Updated on
1 min read

ഹിസോര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ സ്ഥാനമേറ്റതിന്റെ മാറ്റം ടീമില്‍ കണ്ടു തുടങ്ങി. കാഫ നേഷന്‍സ് കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. കരുത്തരായ ഒമാനെ ചരിത്രത്തിലാദ്യമായി ഇന്ത്യ വീഴ്ത്തി. കഴിഞ്ഞ 11 തവണയും ഒമാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നില്ല.

മൂന്നാം സ്ഥാന പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ഇന്ത്യ വിജയവും മൂന്നാം സ്ഥാനവും സ്വന്തമാക്കിയത്.

മത്സരത്തില്‍ ഒമാനാണ് ലീഡെടുത്തത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. കളിയുടെ 55ാം മിനിറ്റില്‍ അല്‍ യഹ്മദിയിലൂടെയാണ് ഒമാന്‍ അക്കൗണ്ട് തുറന്നത്. കളി ഒമാന്‍ ജയിക്കുമെന്നു തോന്നിച്ചെങ്കിലും ഗതി മാറ്റി 80ാം മിനിറ്റില്‍ ഇന്ത്യ സമനില പിടിച്ചെടുത്തു. ഉദാന്ത സിങാണ് ഇന്ത്യക്ക് സമനില ഗോള്‍ സമ്മാനിച്ചത്.

CAFA Nations Cup 2025: India defeat Oman
കപ്പടിച്ച കൊച്ചിക്ക് സമ്മാനവുമായി സഞ്ജു സാംസൺ! ലേലത്തുക 26.8 ലക്ഷം സഹ താരങ്ങൾക്ക്

കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇന്ത്യയ്ക്കായി ലാല്ലിയന്‍സുല ചങ്‌തെ, രാഹുല്‍ ഭകെ, ജിതിന്‍ എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടു. അനിസ അലിയുടേയും ഉദാന്ത സിങിനും പിഴച്ചു.

ഒമാന്‍ നിരയില്‍ അല്‍ റുഷൈദിയും അല്‍ ഗസ്സാനിയും മാത്രമാണ് ലക്ഷ്യം കണ്ടത്. അവസാന കിക്കെടുത്ത അല്‍ യഹ്മദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടുത്ത് ഇന്ത്യക്ക് സ്വപ്‌ന വിജയം സമ്മാനിക്കുകയായിരുന്നു.

CAFA Nations Cup 2025: India defeat Oman
ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരം; മുഹമ്മദ് സിറാജ് ചുരുക്കപ്പട്ടികയില്‍
Summary

CAFA Nations Cup 2025: India beat Oman in third-place play-off at the Hisor Central Stadium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com