ഡബിള്‍ സെഞ്ച്വറി, അവിസ്മരണീയം, ഐതിഹാസികം 'ക്യാപ്റ്റന്‍ ഗില്‍'!

ഇംഗ്ലീഷ് മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ചരിത്ര നേട്ടം
Captain Gill celebrates his double century
ഡബിള്‍ സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ​ക്യാപ്റ്റൻ ​ഗിൽ (Captain Shubman Gill) x
Updated on
1 min read

ബര്‍മിങ്ഹാം: കന്നി ഇരട്ട സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യയെ മുന്നില്‍ നിന്നു നയിക്കുന്നു. 311 പന്തുകള്‍ നേരിട്ട് 21 ഫോറും 2 സിക്‌സും സഹിതമാണ് താരത്തിന്റെ കന്നി ഇരട്ട സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഗില്ലിന്റെ കരുത്തില്‍ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഒപ്പം കൂട്ടായി വിഷിങ്ടന്‍ സുന്ദറും ക്രീസില്‍.

ഇംഗ്ലീഷ് മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ആദ്യ ഇരട്ട സെഞ്ച്വറി കൂടിയാണിത്. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇംഗ്ലീഷ് മണ്ണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ. മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 179 റണ്‍സാണ് ഗില്‍ മറികടന്നത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സെന്ന നിലയില്‍. ഗില്‍ 222 റണ്‍സുമായും വാഷിങ്ടന്‍ സുന്ദര്‍ 23 റണ്‍സുമായും ക്രീസില്‍.

Captain Gill celebrates his double century
സെഞ്ച്വറിക്ക് 11 റണ്‍സ് അകലെ ജഡേജ വീണു; 400 കടന്ന് ഇന്ത്യ

മികച്ച ലീഡിനായി രണ്ടാം ദിനം കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. അര്‍ധ സെഞ്ച്വറിക്കു പിന്നാലെ ജഡേജ അതിവേഗം സ്‌കോര്‍ ചെയ്തു. ഒപ്പം ഗില്ലും കൂടിയതോടെ ഇന്ത്യ രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ 400 കടന്നു. പിന്നാലെയാണ് ജഡേജ മടങ്ങിയത്. താരത്തെ ജോഷ് ടോംഗാണ് മടക്കിയത്. അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജഡേജ 89 റണ്‍സില്‍ പുറത്തായി. ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗില്ലിനൊപ്പം 203 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയാണ് ജഡേജ മടങ്ങിയത്. 137 പന്തുകള്‍ നേരിട്ട് 10 ഫോറും ഒരു സിക്സും സഹിതം ജഡേജ 89 റണ്‍സെടുത്തു.

ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സെഞ്ച്വറി വക്കില്‍ വീണു. ജയ്സ്വാള്‍ 107 പന്തില്‍ 13 ഫോറുകളോടെ 87 റണ്‍സെടുത്താണ് പുറത്തായത്. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് ജയ്സ്വാള്‍ പുറത്തായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (26 പന്തില്‍ രണ്ട്), കരുണ്‍ നായര്‍ (50 പന്തില്‍ 31), ഋഷഭ് പന്ത് (42 പന്തില്‍ 25), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് രണ്ടും, ബെന്‍ സ്റ്റോക്‌സ്, ബ്രൈഡന്‍ കര്‍സ്, ഷൊയ്ബ് ബഷീര്‍, ജോഷ് ടോംഗ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Captain Gill celebrates his double century
ക്രിക്കറ്റ് കളിക്കില്ല, ഹോക്കി കളിക്കും! പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക്

Captain Shubman Gill’s historic double century and Washington Sundar’s steady hand put India in complete control on Day 2, as the visitors eye a massive first-innings total at Edgbaston.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com