'അദ്ദേഹം എവിടെ? എനിക്കൊന്നു കാണണം'; ചരിത്ര ജയത്തിനു പിന്നാലെ ബ്രിട്ടീഷ് ജേര്‍ണലിസ്റ്റിനെ 'ട്രോളി' ഗില്‍ (വിഡിയോ)

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ
Captain Shubman Gill at the press conference
Captain Shubman Gill
Updated on
2 min read

ബര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റ് വിജയിച്ച് ചരിത്രമെഴുതിയതിനു പിന്നാലെ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനെ ട്രോളി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 56 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഗില്ലും സംഘവും വിരാമമിട്ടത്. ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴിലും ഇന്ത്യക്ക് തോല്‍വിയായിരുന്നു. ഒരു പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഒന്‍പതാം ടെസ്റ്റിലാണ് വിജയം. ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാം ടെസ്റ്റില്‍ തന്നെ ഗില്‍ വിജയവും സ്വന്തമാക്കി.

മത്സരത്തിനു മുന്‍പ് എഡ്ജ്ബാസ്റ്റണിലെ ഇന്ത്യ ഇതുവരെ വിജയിച്ചിട്ടില്ലെന്ന ചരിത്രം ഓര്‍മിപ്പിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെയാണ് വിജയ ശേഷം ഗില്‍ തിരഞ്ഞത്. എന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകനുണ്ട്. അദ്ദേഹമെവിടെ എന്നായിരുന്നു ക്യാപ്റ്റന്റെ ചോദ്യം.

'എന്റെ പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകനെ കാണുന്നില്ലല്ലോ. അദ്ദേഹം എവിടെ, അദ്ദേഹത്തെ എനിക്കൊന്നു കാണണം'- ഗില്‍ ചോദിച്ചു.

ചരിത്ര വിജയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നു ഗില്‍ തുറന്നു സമ്മതിച്ചു. മികച്ച ടീമാണെന്നു തെളിയിക്കാന്‍ സാധിച്ചെന്നും ഇംഗ്ലണ്ടിനെതിരെ പരമ്പര നേടാമെന്ന പ്രതീക്ഷയുണ്ടെന്നും ഗില്‍ വര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പോരാടാനുള്ള നിലവിലെ ആവേശം നിലനിര്‍ത്തിയാല്‍ ഒര്‍മയില്‍ എന്നും നില്‍ക്കുന്ന പരമ്പരയായി പര്യടനത്തെ മാറ്റാന്‍ സാധിക്കുമെന്നും ഗില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ബാറ്റിങില്‍ കത്തും ഫോമിലാണ് ഗില്‍. രണ്ടാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ബാറ്ററും ഗില്ലായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ കന്നി ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി കുറിച്ച നാകന്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് ടീമിനെ മുന്നില്‍ നിന്നു നയിച്ചത്.

Captain Shubman Gill at the press conference
എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം

336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം ദിനത്തില്‍ കനത്ത മഴ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയായി പെയ്തിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറുകള്‍ക്കു ശേഷം മത്സരം പുനരാരംഭിച്ചതിനു പിന്നാലെ ഇന്ത്യ അതിവേഗം ഇംഗ്ലണ്ട് താരങ്ങളെ പുറത്താക്കി അവരുടെ സമനില സ്വപ്നങ്ങള്‍ തകര്‍ത്താണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സും കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ 407 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 180 റണ്‍സിന്റെ ലീഡ് പിടിച്ചത് നിര്‍ണായകമായി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ 5 ദിവസവും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ ആദ്യ വിജയം ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. ആദ്യ ടെസ്റ്റ് വിജയം വിദേശ മണ്ണിലായതും നേട്ടം.

Captain Shubman Gill at the press conference
'മഴ പെയ്യും, സമനില എടുത്തുകൂടെ?'; ക്യാപ്റ്റൻ ​ഗില്ലിനോട് ബ്രൂക്കിന്റെ ചോദ്യം (വിഡിയോ)
Summary

England vs India: Captain Shubman Gill had a light-hearted moment in the press conference, as he trolled the journalist who had pointed out the stats of India's history in Edgbaston during the pre-match press conference.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com