ഡാരന്‍ സമ്മിയെ അസിസ്റ്റ് ചെയ്യും; കാള്‍ ഹൂപ്പര്‍ വിന്‍ഡീസ് പരിശീലക സംഘത്തില്‍

സമ്മിക്കൊപ്പം ഹൂപ്പര്‍, ഫ്‌ളോയ്ഡ് റീഫര്‍, മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്‌ളിന്‍ എന്നിവരാണ് പരിശീലക സംഘത്തിലുണ്ടാകുക
ഹൂപ്പര്‍/ ട്വിറ്റര്‍
ഹൂപ്പര്‍/ ട്വിറ്റര്‍
Updated on
1 min read

മിയാമി: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിലേക്ക് മുന്‍ ക്യാപ്റ്റന്‍ കാള്‍ ഹൂപ്പറും. പരിമിത ഓവര്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഡാരന്‍ സമ്മിയാണ്. ഹൂപ്പറിനെ സഹ പരിശീലകനായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സമ്മിക്കൊപ്പം ഹൂപ്പര്‍, ഫ്‌ളോയ്ഡ് റീഫര്‍, മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്‌ളിന്‍ എന്നിവരാണ് പരിശീലക സംഘത്തിലുണ്ടാകുക. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് മുന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ വിന്‍ഡീസിന് യോഗ്യത സമ്മാനിക്കുകയാണ് പരിശീലക സംഘത്തിന് മുന്നിലുള്ള വെല്ലുവിളി. ക്വാളിഫയിങ് പോരാട്ടം വിജയിച്ചു വേണം കരീബിയന്‍സിന് ഫൈനല്‍ റൗണ്ടിലേക്ക് എത്താന്‍. 

ക്രിക്കറ്റ് ചരിത്രത്തില്‍ 5,000 റണ്‍സും 100 വിക്കറ്റുകളും 100 ക്യാച്ചും ടെസ്റ്റിലും ഏകദിനത്തിലും 100ന് മുകളില്‍ മത്സരങ്ങളും കളിച്ച ആദ്യ ഓള്‍റൗണ്ടറാണ് ഹൂപ്പര്‍. പിന്നീട് ജാക്വിസ് കാലിസാണ് ഈ റെക്കോര്‍ഡുകള്‍ മറികടന്നത്. 1987 മുതല്‍ 2003 വരെ വിന്‍ഡീസ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഹൂപ്പര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com