Latham
ടോം ലാതം

തകര്‍ത്തടിച്ച് ന്യൂസിലന്‍ഡ്; യങിനും ലാതത്തിനും സെഞ്ച്വറി; പാകിസ്ഥാന് ജയിക്കാന്‍ വേണ്ടത് 321 റണ്‍സ്

തുടക്കത്തില്‍ തിരിച്ചടി നേരിട്ട ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റിന് 73 എന്ന നിലയില്‍ നിന്ന് വില്‍ യങ് - ലാതം കൂട്ടുകെട്ടാണ് തിരികെയെത്തിച്ചത്. നാലാം വിക്കറ്റില്‍ 118 റണ്‍സ് നേടി.
Published on

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് 321റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 320 റണ്‍സ് നേടിയത്.

തുടക്കത്തില്‍ തിരിച്ചടി നേരിട്ട ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റിന് 73 എന്ന നിലയില്‍ നിന്ന് വില്‍ യങ് - ലാതം കൂട്ടുകെട്ടാണ് തിരികെയെത്തിച്ചത്. നാലാം വിക്കറ്റില്‍ 118 റണ്‍സ് നേടി. 107 റണ്‍സ് നേടിയ യംഗ് പുറത്തായി.

ഗ്ലെന്‍ ഫില്പിസിനെ കൂട്ടുപിടിച്ച് ലാതം ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 125 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി. അപ്പോഴെക്കും ലാഥം സെഞ്ച്വറിയും ഫിലിപസ് ഫിഫ്റ്റിയും നേടി. അവസാന ഓവറുകളിലെ തകര്‍പ്പനടിയാണ് ന്യൂസിലന്‍ഡിനെ 300 കടത്തിയത്. ഫിലിപ്‌സ് 39 പന്തില്‍ നിന്ന് 61 റണ്‍സും ലാതം 115 റണ്‍സും നേടി പുറത്താകാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com