'കണ്ണുംപൂട്ടി അടിക്കല്‍ അല്ല ക്രിക്കറ്റ്', ബാസ് ബോള്‍ തന്ത്രത്തിന് വിമര്‍ശനം, ഇന്ത്യന്‍ യുവനിരയ്ക്ക് ചാപ്പലിന്റെ പ്രശംസ

Chappell criticises England's 'Bazball' philosophy .
ഗ്രെഗ് ചാപ്പല്‍facebook
Updated on
1 min read

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്രെഗ് ചാപ്പല്‍. ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ തന്ത്രത്തെ വിമര്‍ശിച്ച ചാപ്പല്‍ പോസിറ്റീവ് ക്രിക്കറ്റ് എന്നാല്‍ അശ്രദ്ധമായി ക്രിക്കറ്റ് കളിക്കുകയെന്നല്ലെന്നും പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയിലെ ലേഖനത്തില്‍ യുവ ഇന്ത്യന്‍ ടീമിനെ നിര്‍ഭയരെന്നാണ് ചാപ്പല്‍ പ്രശംസിച്ചത്.

ആവേശത്തോടെ കളിക്കേണ്ട സമയത്ത് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സ്‌ട്രോക്ക്‌പ്ലേയ്ക്ക് ശ്രമിച്ച് സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. ഹാരി ബ്രൂക്കിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ചാപ്പലിന്റെ വിമര്‍ശനം. ടെസ്റ്റ് ക്രിക്കറ്റില്‍ സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കുമ്പോഴാണ് വിജയം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Chappell criticises England's 'Bazball' philosophy .
സാറ ടെണ്ടുല്‍ക്കര്‍ ഓസ്ട്രേലിയന്‍ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍

ഓവല്‍ ടെസ്റ്റില്‍ ഹാരി ബ്രുക്കിന്റെ പുറത്താകലാണ് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. നിര്‍ഭയവും ആക്രമണാത്മകവുമായ ക്രിക്കറ്റ് എന്ന 'ബാസ്‌ബോള്‍' തന്ത്രം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന് നേട്ടമാണെങ്കിലും എന്നാല്‍ കഠിനമായ സാഹചര്യങ്ങളില്‍ ഒഴികഴിവായി പറയാന്‍ കഴിയില്ലെന്നും ചാപ്പല്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് സംയമനം പാലിക്കുക, സമ്മര്‍ദത്തെ അതിജീവിക്കുകയാണ് എന്നതൊക്കെയാണ് കാര്യം. പോസിറ്റിവിറ്റിയില്‍ തെറ്റൊന്നുമില്ല. എന്നാല്‍ പോസിറ്റീവ് ക്രിക്കറ്റ് എന്നാല്‍ അശ്രദ്ധമായ ക്രിക്കറ്റ് എന്നല്ല അര്‍ത്ഥമാക്കുന്നത്. അതിനര്‍ത്ഥം ആത്മവിശ്വാസത്തോടെയും റിസ്‌ക് എടുത്ത് കളിക്കുകയെന്നാണ് ചാപ്പല്‍ പറഞ്ഞു.

Summary

Positive cricket doesn't mean reckless cricket: Chappell criticises England's 'Bazball' philosophy .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

laureus world sports awards 2026
CBSE Students
KCA honours Sanju Samson, a member of the World Cup-winning Indian team
Mangalapuram cricket stadium inauguration
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com