സാറ ടെണ്ടുല്‍ക്കര്‍ ഓസ്ട്രേലിയന്‍ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഓസ്‌ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. സമൂഹമാധ്യമത്തില്‍ സജീവമായ സാറയെ അംബാസഡറാക്കുന്നതിലൂടെ കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം.
ഓസ്‌ട്രേലിയയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനു വേണ്ടിയുള്ള ടെലിവിഷന്‍ പരസ്യങ്ങളിലും സാറ അഭിനയിക്കും. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ 130 മില്യന്‍ ഡോളറിന്റെ പദ്ധതികളാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.
ചൈന, ഇന്ത്യ, യുഎസ്,യുകെ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെ ഓസ്‌ട്രേലിയയിലെത്തിക്കുന്ന (കം ആന്‍ഡ് സേ ഗുഡേ' എന്ന ക്യാംപെയ്‌നിലാണ് സാറയും പ്രവര്‍ത്തിക്കുക. മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ സാറ ടെണ്ടുല്‍ക്കര്‍, മോഡലിങ്ങിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റീവ് ഇര്‍വിന്റെ മകന്‍ റോബര്‍ട്ട് ഇര്‍വിന്‍, ചൈനീസ് നടന്‍ യോഷ് യു, ജാപ്പനീസ് കൊമേഡിയന്‍ അബാരു കുന്‍, ഓസ്‌ട്രേലിയന്‍ നടന്‍ തോമസ് വെതരാല്‍ എന്നിവരും ടൂറിസം ക്യാംപെയ്‌നിന്റെ ഭാഗമാണ്.
Sara Tendulkar Becomes Brand Ambassador for Australia’s 130 Million Global Tourism Campaign
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

