'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

വിൻഡീസിനെതിരായ ബാറ്റിങ് പരാജയത്തിൽ മലയാളി താരത്തെ പിന്തുണച്ച് ക്ലാസിക്ക് ടെസ്റ്റ് ബാറ്റർ പൂജാര
Sanju Samson indian team
Sanju Samson x
Updated on: 
2 min read

ലഖ്നൗ: മലയാളി ബാറ്റർ സഞ്ജു സാംസൺ തുടരെ മൂന്ന് മത്സരങ്ങളിൽ ഫോം ഔട്ടായതിനു പിന്നാലെ അദ്ദേഹത്തിനു നേരെ പതിവുപോലെ വിമർശനങ്ങളുമായി സ്ഥിരം മുഖങ്ങൾ വീണ്ടും എത്തിയിരുന്നു. എന്നാൽ ഇങ്ങനെ വിമർശിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ലെന്നും ഒന്നോ രണ്ടോ കളിയിൽ ഫോം ഔട്ടായാൽ ഉടൻ തന്നെ അദ്ദേഹത്തെ പ്ലെയിങ് ഇലവനിൽ നിന്നു മാറ്റണമെന്നു മുറവിളി കൂട്ടുന്നതു ശരിയായ കാര്യമല്ലെന്നും വ്യക്തമാക്കി ക്ലാസിക്ക് ടെസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാര സഞ്ജുവിനെ പിന്തുണച്ച് രം​ഗത്തെത്തി. മാനേജ്മെന്റിന്റെ പൂർണ പിന്തുണയാണ് സഞ്ജുവിന് ഇപ്പോൾ ആവശ്യമെന്നും പൂജാര വ്യക്തമാക്കി.

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ വിജയിച്ചപ്പോൾ സഞ്ജു 9 റൺസുമായാണ് മടങ്ങിയത്. ഈ പോരാട്ടത്തിനു മുൻപ് ഇന്ത്യ ഏഷ്യൻ ​ഗെയിംസിൽ സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ കളിച്ചപ്പോഴും സഞ്ജു ചെറിയ സ്കോറിൽ പുറത്തായി. അന്ന് രണ്ട് മത്സരങ്ങളിൽ നിന്നു 7, 2 എന്നിങ്ങനെയാണ് സഞ്ജു സ്കോർ ചെയ്തത്. പിന്നാലെയാണ് പതിവ് വിമർശനം ഉയർന്നത്.

'അദ്ദേഹത്തിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനത്തെക്കുറിച്ച് ഒരു ചോദ്യം ഉയരാൻ പാടില്ല. അദ്ദേഹത്തിനുമേൽ യാതൊരുവിധ സമ്മർദ്ദവും ഉണ്ടാകില്ലെന്നു ഞാൻ കരുതുന്നു. ഉണ്ടാകേണ്ട കാര്യവുമില്ല. ഇന്ത്യൻ ടീമിനു ലോകകപ്പ് കിരീടം സമ്മാനിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് സഞ്ജു. അതിനാൽ പ്ലെയിങ് ഇലവനിൽ അദ്ദേഹം ഭാ​ഗമാകുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരേണ്ടതില്ല.'

Sanju Samson indian team
പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

'ടി20യിൽ ഒന്നോ രണ്ടോ മോശം കളിയൊക്കെ ഒരു താരത്തിൽ നിന്നുണ്ടാകും. അത് സ്വാഭാവികമാണ്. അത്തരം ഘട്ടങ്ങളിൽ ടീം മാനേജ്മെന്റ് ഇടപെടുകയാണ് വേണ്ടത്. നിങ്ങൾ ഈ ടീമിലെ നിർണായക താരമാണെന്നും ഈ പ്ലെയിങ് ഇലവന്റെ ഭാ​ഗമായി തുടരുക തന്നെ ചെയ്യുമെന്നും അതിനാൽ കളത്തിലിറങ്ങി സ്വതസിദ്ധമായ ശൈലിയിൽ കളിച്ച് മികവ് കാണിക്കു എന്നും ശരിയായ സന്ദേശമാണ് അവർ സഞ്ജുവിന് നൽകേണ്ടത്.'

യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി ഓപ്പണർ സ്ഥാനത്തേക്ക് അവസരം കാത്ത് ടീമിലുണ്ട് എന്നതാണ് സഞ്ജുവിന് വലിയ വെല്ലുവിളിയായി നിൽക്കുന്നത്. എന്നാൽ പെട്ടന്നൊരു മാറ്റം ടീമിന് ​ഗുണം ചെയ്യില്ലെന്നും പൂജാര വ്യക്തമാക്കുന്നു.

'ടി20 ഫോർമാറ്റിൽ ഇടക്കിടെ ചില പരാജയങ്ങൾ സംഭവിക്കും. എന്നാൽ ആ സമയത്ത് കളിക്കാരനോട് സംസാരിക്കുകയും ശരിയായ സന്ദേശം നൽകുകയുമാണ് വേണ്ടത്. വൈഭവ് ടീമിലുണ്ട് എന്നത് ശരിയാണ്. ഉചിത സമയത്ത് അദ്ദേഹത്തിന് അവസരം കിട്ടും. എന്നാൽ അതിന്റെ പേരിൽ ടീമിൽ അതിവേ​ഗം വലിയ മാറ്റങ്ങൾ വരുത്താൻ പാടില്ല. സഞ്ജു രണ്ടോ മൂന്നോ ഇന്നിങ്സുകൾക്കുള്ളിൽ തന്നെ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'- പൂജാര മലയാളി താരത്തിനെ പൂർണമായി പിന്തുണച്ച് വ്യക്തമാക്കി.

Sanju Samson indian team
'കോഹ്‍ലി പെട്ടെന്ന് ഔട്ടായാൽ എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നാറില്ല'; നാനാ പടേക്കർ പറഞ്ഞത് (വിഡിയോ)
Sanju Samson indian team
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക്?
Summary

Sanju Samson may be enduring a lean run, but former India batter Cheteshwar Pujara believes the wicketkeeper-batter deserves something more valuable than another chance, backing and security from the team management

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com