ചിത്രം: എഎഫ്സി
ചിത്രം: എഎഫ്സി

ഏഷ്യൻ കപ്പ്: ചൈന വേദിയാകില്ല, ആതിഥേയത്വത്തിൽ നിന്ന് പിന്മാറി 

അടുത്ത വർഷം ജൂണിലാണ് ടൂർണമെന്റ് നടക്കേണ്ടത്
Published on

ബെയ്ജിങ്: 2023 ഏഷ്യൻ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ചൈന പിന്മാറി. രാജ്യത്തെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അടുത്ത വർഷം ജൂണിലാണ് ടൂർണമെന്റ് നടക്കേണ്ടത്. 

ചൈനീസ് ഫുട്ബോൾ അസോസിയേഷനും (സിഎഫ്എ) ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്സി) നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷം 2023ൽ ഏഷ്യൽ കപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്ന തീരുമാനം സിഎഫ്‌എ എഎഫ്‌സിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 24 ദേശീയ ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ കപ്പ് അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ് നടക്കേണ്ടിയിരുന്നത്. 

ടൂർണമെന്റിന്റെ ആതിഥേയത്വം സംബന്ധിച്ച് ഇനിയുള്ള തീരുമാനം യഥാസമയം വെളിപ്പെടുത്തുമെന്ന് എഎഫ്‌സി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com