ചൈന മാസ്റ്റേഴ്‌സ്; ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം സെമിയില്‍

സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ വീണു
China Masters 2024
സാത്വിക്- ചിരാഗ് സഖ്യംഎക്സ്
Updated on
1 min read

ബെയ്ജിങ്: ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിള്‍സിന്റെ സെമിയില്‍. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ വീണു.

ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാത്വിക്- ചിരാഗ് സഖ്യം ഡെന്‍മാര്‍ക്കിന്റെ കിം സ്ട്രുപ്പ്- ആന്‍ഡേഴ്‌സ് സ്‌കാരുപ് റാസ്മുസന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. അനായാസ ജയമാണ് ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയത്. 21-16, 21-19 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം സെമി ഉറപ്പിച്ചത്.

പുരുഷ സിംഗിള്‍സില്‍ ലക്ഷ്യയെ ഡെന്‍മാര്‍ക്കിന്റെ അന്‍ഡേഴ്‌സ് ആന്റന്‍സന്‍ പരാജയപ്പെടുത്തി. രണ്ട് സെറ്റ് മാത്രമാണ് മത്സരം നീണ്ടത്. ലക്ഷ്യ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. സ്‌കോര്‍: 18-21, 15-21.

നേരത്തെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

With no male heir to take the throne, Japan's royal family plans to adopt successor, sparking debate over why women cannot rule
Male infertility creates severe financial crisis; Costs similar to endometriosis treatment; Insurance coverage and government mechanisms essential
Celebrity with 1.5 million followers was stolen and sold as meat for $27
Massive gas explosion at the Liushenyu Coal Mine in Shanxi, China.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com