ഗൗരവം നിറച്ച് കൊമ്പുകോര്‍ക്കാന്‍ ക്രിസ് ഗെയ്‌ലിന്റെ വരവ്; ചിരിച്ച് തള്ളി മാറ്റി സഞ്ജു സാംസണ്‍(വിഡിയോ)

ഓവര്‍ ബ്രേക്കിന് ഇടയിലാണ് ക്രീസില്‍ സഞ്ജുവിന്റെ അടുത്തേക്ക് ഗെയ്ല്‍ എത്തിയത്
സഞ്ജു സാംസണ്‍, ക്രിസ് ഗെയ്ല്‍/വീഡിയോ ദൃശ്യം
സഞ്ജു സാംസണ്‍, ക്രിസ് ഗെയ്ല്‍/വീഡിയോ ദൃശ്യം
Updated on: 
1 min read

മുംബൈ: കളി ആര്‍ക്ക് അനുകൂലമായി തിരിയും എന്ന ആകാംക്ഷയില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ ചിരി പടര്‍ത്തി ക്രിസ് ഗെയ്ല്‍. ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരുന്ന സഞ്ജു സാംസണിന്റെ അടുത്തെത്തി ആയിരുന്നു ക്രിസ് ഗെയ്ല്‍ കളിയിലെ സമ്മര്‍ദം കുറയ്ക്കുന്ന നിമിഷം സൃഷ്ടിച്ചത്. 

ഓവര്‍ ബ്രേക്കിന് ഇടയിലാണ് ക്രീസില്‍ സഞ്ജുവിന്റെ അടുത്തേക്ക് ഗെയ്ല്‍ എത്തിയത്. മുഖത്ത് ഗൗരവവുമായിട്ടാണ് ഗെയ്ല്‍ വന്നത്. ഇവിടെ ക്രിസ് ഗെയ്ല്‍ എന്തോ പറയുകയും സഞ്ജുവിന്റെ മുഖത്ത് ചിരി വിടരുകയും ചെയ്തു. പിന്നാലെ ഗെയ്‌ലിനെ സഞ്ജു ചെറുതായി തള്ളി മാറ്റി. 

യൂണിവേഴ്‌സ് ബോസ് ഉണ്ടെങ്കില്‍ എപ്പോഴും തമാശ നിറഞ്ഞ സമയം എന്ന് പറഞ്ഞ് ഐപിഎല്ലും വീഡിയോ പങ്കുവെച്ചു. കളിയിലേക്ക് വരുമ്പോള്‍ ഇവിടെ ഗെയ്‌ലിന്റെ ടീമിനൊപ്പമാണ് ജയം നിന്നത്. 222 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഇന്നിങ്‌സ് 217 റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി നേടിയ സഞ്ജുവിന്റെ ഒറ്റയാള്‍ കുതിപ്പിനും ടീമിനെ ജയിപ്പിച്ച് കയറ്റാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com