ക്രിസ് വോക്‌സ് ഇറങ്ങിയാല്‍ ഇന്ത്യ 4 വിക്കറ്റെടുക്കണം, ഇല്ലെങ്കില്‍ 3! ഇംഗ്ലണ്ടിന് 35 റണ്‍സ്

ഓവല്‍ ത്രില്ലര്‍ ആവേശത്തിന്റെ അന്ത്യത്തില്‍
Chris Woakes in ovel
Chris Woakes source: X
Updated on
1 min read

ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍ നില്‍ക്കുന്നു. ഓവലില്‍ എന്തും സംഭവിക്കാമെന്ന ഘട്ടത്തിലാണ് ഇരു ടീമുകളും. ഇംഗ്ലണ്ടിന് ജയത്തിലേക്ക് വേണ്ടത് 35 റണ്‍സാണ്. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 4 വിക്കറ്റുകളും.

ക്രിസ് വോക്‌സ് ഒന്നാം ദിനം പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നു ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു 10 ബാറ്റര്‍മാരെയെ ക്രീസിലിറക്കാന്‍ സാധിച്ചുള്ളു. രണ്ടാം ഇന്നിങ്‌സില്‍ കളി നിര്‍ണായക വക്കില്‍ നില്‍ക്കെ ക്രിസ് വോക്‌സ് ബാറ്റിങിനു ഇറങ്ങുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. താരത്തിന്റെ ഷോള്‍ഡറിനാണ് പരിക്ക്.

താരം ബാറ്റിങിനു ഇറങ്ങിയാല്‍ ഇന്ത്യ 4 വിക്കറ്റുകള്‍ വീഴ്ത്തണം. ഇല്ലെങ്കില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യക്ക് ജയം പിടിക്കാം.

Chris Woakes in ovel
മാർത്ത മാജിക്ക്! കോപ്പ അമേരിക്ക വനിതാ കിരീടം ബ്രസീലിന്

ക്രിസ് വോക്‌സിനു സാധിക്കുമെങ്കില്‍ അദ്ദേഹം ബാറ്റിങിനു ഇറങ്ങും എന്നാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട് പറയുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ മത്സരത്തിനിടെ പരിക്കേറ്റിട്ടും ഇന്ത്യയുടെ ഋഷഭ് പന്ത് ബാറ്റിങിനു ഇറങ്ങിയിരുന്നു. എന്നാല്‍ പന്തിനു കാലിനാണ് പരിക്കേറ്റത്. മുടന്തിയാണ് താരം ക്രീസിലെത്തിയതെങ്കിലും പൊരുതി അര്‍ധ സെഞ്ച്വറി നേടിയാണ് ക്രീസ് വിട്ടത്.

എന്നാല്‍ വോക്‌സിന്റെ കാര്യത്തില്‍ ചില പരിമിതികളുണ്ട്. താരത്തിന്റെ ഷോള്‍ഡറിനാണ് പരിക്കേറ്റത്. നിലവില്‍ കൈ മടക്കി ബാന്‍ഡേജ് ഇട്ട അവസ്ഥയാണ്. ഒരു കൈ കൊണ്ടു മാത്രമേ വോക്‌സിനു ബാറ്റ് ചെയ്യാന്‍ സാധിക്കു.

പരമ്പര ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിനു ജയം അനിവാര്യമാണ്. ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാനാണ് ജയം വേണ്ടത്. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ഒരു താരത്തിനു ബാറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നത് വലിയ തിരിച്ചടിയുണ്ടാക്കും. വോക്‌സിനെ ഇറക്കാതെ തന്നെ ഇംഗ്ലണ്ട് ജയത്തിലെത്തുമെന്ന പ്രതീക്ഷയാണ് റൂട്ട് പങ്കിടുന്നത്. എന്തായാലും ആവേശകരമായ പോരാട്ടത്തിന്റെ തുടര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മാത്രമേയുള്ളു. കാത്തിരിക്കാം.

Chris Woakes in ovel
ഇംഗ്ലണ്ട് ജയത്തിനരികെ, ശേഷിക്കുന്നത് നാല് വിക്കറ്റുകള്‍, കളി മുടക്കി മഴ
Summary

England vs India: Injured seamer Chris Woakes will bat if needed on the final day of the fifth Test match, said Joe Root.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com