ക്രിസ്റ്റഫര്‍ സണ്ണി ഇന്ത്യന്‍ ജൂനിയര്‍ റോളര്‍ സ്‌കേറ്റിങ് ഹോക്കി ടീമില്‍; കേരളത്തില്‍ നിന്നുള്ള ആദ്യ താരം

christopher sunny
Christopher Sunny, first Keralite Selected to Indian Junior Roller Skating Hockey Team
Updated on
1 min read

മാള (തൃശൂര്‍): ഹോളി ഗ്രേസ് അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ഥി ക്രിസ്റ്റഫര്‍ സണ്ണി ഇന്ത്യന്‍ ജൂനിയര്‍ റോളര്‍ സ്‌കേറ്റിങ് ഹോക്കി ടീമില്‍. പരാഗ്വെ തലസ്ഥാനമായ അസന്‍സിയോണില്‍ നടക്കുന്ന വേള്‍ഡ് സ്‌കേറ്റ് ഗെയിംസില്‍ ക്രിസ്റ്റഫര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഈ വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് സെലക്ഷന്‍ ലഭിക്കുന്ന ആദ്യ താരമാണ് ക്രിസ്റ്റഫര്‍.

ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നിരവധി മെഡലുകള്‍ ക്രിസ്റ്റഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ ജൂനിയര്‍ റോളര്‍ സ്‌കേറ്റിങ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മികച്ച പ്രകടനമാണ് ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാനും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കാനും കാരണമായത്. ചെറുപ്രായത്തില്‍ തന്നെ ക്രിസ്റ്റഫര്‍ സ്‌കേറ്റിങ് പരിശീലനം ആരംഭിച്ചിരുന്നു. ഹോളി ഗ്രേസ് അക്കാദമിയിലെ സ്‌കേറ്റിങ് റിങ്ങില്‍ പരിശീലകരായ ലെനിന്‍, യശോധരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.

ഒളമറ്റം കാപിലുപ്ലാക്കല്‍ സണ്ണി ജോസിന്റെയും റെനി ജോസിന്റെയും മകനാണ് ക്രിസ്റ്റഫര്‍. കേരളത്തിലെ റോളര്‍ സ്‌കേറ്റിങ് ഹോക്കി ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ കായികരംഗത്ത് മുന്നേറാന്‍ ഇത് സംസ്ഥാനത്തെ യുവ സ്‌കേറ്റര്‍മാര്‍ക്ക് വലിയ പ്രചോദനമാകും.

christopher sunny
മത്സരം നീണ്ടത് 10 ദിവസം, പിറന്നത് 1981 റൺസ്; ​ഗിന്നസ് റെക്കോർഡിട്ട, ആരും ജയിക്കാത്ത ഒരു ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം!
christopher sunny
ടീം വിവരങ്ങൾ ചോ​ർത്തി; മുഹമ്മദ് റിസ്‍വാൻ, ഇമാം ഉൾ ഹഖ് എന്നിവർക്കെതിരെ അന്വേഷണം
christopher sunny
220 ക്യാച്ചുകൾ! ടെസ്റ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ജോ റൂട്ട്
Summary

Christopher Sunny, first Keralite Selected to Indian Junior Roller Skating Hockey Team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com