സികെ നായിഡു ട്രോഫി: കേരളത്തിനെതിരെ ഝാ‍ർഖണ്ഡ് പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ കേരളത്തിന് നേരിയ ലീഡ്
kerala cricket team celebrate wicket
ck nayudu trophy
Updated on
1 min read

തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 288 റൺസെന്ന നിലയിലാണ് സന്ദർശകർ. ഝാർഖണ്ഡിന് ഇപ്പോൾ 279 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഝാർഖണ്ഡ് ഒൻപത് റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു.

സ്കോ‍‌ർ: ഝാ‍ർഖണ്ഡ് ഒന്നാം ഇന്നിങ്സ് 274, രണ്ടാം ഇന്നിങ്സ് 288/5, കേരളം ഒന്നാം ഇന്നിങ്സ് 283

വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഝാർഖണ്ഡിന് ശിഖർ മോഹനും ശരൺദീപ് സിങ്ങും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ചേർന്ന് 152 റൺസാണ് കൂട്ടിച്ചേർത്തത്. 88 റൺസെടുത്ത ശിഖർ മോഹനെ ഷോൺ റോജർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. എന്നാൽ തുടർന്നുള്ള ഓവറുകളിൽ ഝാർഖണ്ഡിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. 69 റൺസെടുത്ത ശരൺദീപിനെ ജെഎസ് അനുരാജ് പുറത്താക്കിയപ്പോൾ, ബിശേഷ് ദത്തയെയും (4) റോബിൻ മിൻസിനെയും (2) ഷോൺ റോജർ മടക്കി.

kerala cricket team celebrate wicket
ദക്ഷിണ മേഖല അണ്ടർ 14 ക്രിക്കറ്റ്; കേരളത്തിന് 3 പോയിന്റ്; പോരാട്ടം സമനിലയിൽ

അഞ്ചാം വിക്കറ്റിൽ നകുൽ യാദവും ആര്യൻ ഹൂഡയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13 റൺസെടുത്ത നകുലിനെ കൈലാസ് ബി നായർ പുറത്താക്കി. തുടർന്നെത്തിയ കുനൈൻ ഖുറേഷിയും ആര്യൻ ഹൂഡയും ചേർന്ന് പുറത്താകാതെ ഇതിനകം74 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ ആര്യൻ ഹൂഡ 60 റൺസുമായും കുനൈൻ ഖുറേഷി 40 റൺസുമായും ക്രീസിലുണ്ട്.

കേരളത്തിന് വേണ്ടി ഷോൺ റോജർ മൂന്ന് വിക്കറ്റും ജെഎസ് അനുരാജ്, കൈലാസ് ബി നായർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

kerala cricket team celebrate wicket
ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന്‍ ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം!
Summary

ck nayudu trophy, Kerala vs Jharkhand: Shoun Roger stands tall with 3 wickets for Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com