കോമണ്‍വെല്‍ത്ത് ഗെയിംസ്; സാങ്കേതിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ വെള്ളി 

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി  248 കിലോ ഉയര്‍ത്തി. എന്നാല്‍അവസാന റൗണ്ടില്‍ മലേഷ്യന്‍ താരം ഒന്നാമതെത്തി
സാങ്കേത് സാഗര്‍/ഫോട്ടോ: ട്വിറ്റര്‍
സാങ്കേത് സാഗര്‍/ഫോട്ടോ: ട്വിറ്റര്‍
Updated on
1 min read

ബിര്‍മിങ്ഗാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനം 55 കിലോ വിഭാഗത്തില്‍ സാങ്കേത് മഹാദേവ് സര്‍ഗര്‍
വെള്ളി നേടി. 

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി  248 കിലോ ഉയര്‍ത്തി. എന്നാല്‍
അവസാന റൗണ്ടില്‍ മലേഷ്യന്‍ താരം ഒന്നാമതെത്തി. അവസാന ഘട്ടത്തില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ട് ശ്രമങ്ങള്‍ പിഴച്ചത് സ്വര്‍ണത്തിലേക്ക് എത്തുന്നതിന് സാങ്കേതിന് തിരിച്ചടിയായി.  മഹാരാഷ്ട്ര സ്വദേശിയാണ് സാങ്കേത്.

ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ ഇന്ത്യയുടെ 21കാരന്‍ 138 കിലോഗ്രാം ഉയര്‍ത്തിയെങ്കിലും വലത് കൈമുട്ടിലെ പരിക്കാണ് തിരിച്ചടിയായത്. ആദ്യ ശ്രമത്തില്‍ 135 കിലോഗ്രാം ഉയര്‍ത്തിയതാണ് ഫൈനലിലെ സാങ്കേതിന്റെ മികച്ച പ്രകടനം. 

സ്‌നാച്ച് വിഭാഗത്തില്‍ എതിരാളികളെയെല്ലാം ഇന്ത്യയുടെ 21കാരന്‍ പിന്നിലാക്കി. സ്‌നാച്ചില്‍ ആറ് കിലോഗ്രാമിന്റെ ലീഡോടെയാണ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലേക്ക് കടന്നത്. 113+135 കിലോഗ്രാം ആണ് ഉയര്‍ത്തിയത്. 107 കിലോഗ്രാം+142കിലോഗ്രാം ഉയര്‍ത്തി മലേഷ്യയുടെ മുഹമ്മദ് അനിഖ് ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡിട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com