

റിയാദ്: ഭൂകമ്പം നാശം വിതച്ച സിറിയയിലെയും തുർക്കിയിലെയും ജനങ്ങൾക്ക് ഒരു വിമാനം നിറയെ അവശ്യവസ്‌തുക്കൾ എത്തിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഭക്ഷണസാധനങ്ങൾ, പുതപ്പ്, ടെന്റുകൾ, ബേബി ഫുഡ്, മരുന്ന് തുടങ്ങിയ സാധനങ്ങളാണ് കയറ്റി അയച്ചത്. അതിന് ഏകദേശം 35,0000 ഡോളർ മൂല്യം വരമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം ആറിനാണ് തുർക്കിയിലും സിറിയയിലും വൻ ഭൂചനമുണ്ടായത്. ദുരന്തത്തിൽ ഏതാണ്ട് 50,000 ഓളം ആളുകൾ മരിച്ചു. ആയിരക്കണക്കിന് ആളുകൾക്ക് പാർപ്പിടം നഷ്ടമായി. ദുരത ബാധിതരെ സഹായിക്കുന്നതിനായി താൻ ഒപ്പിട്ട ജഴ്സി ലേലം ചെയ്യാൻ റെണാൾഡോ അനുവദിച്ചതായി തുർക്കി ഫുട്ബോൾ താരം മെറിഹ് ദെമിറാൽ പറഞ്ഞു. അതിനിടെ ഭൂകമ്പത്തിൽ പിതാവിനെ നഷ്ടപ്പെട്ട പത്തുവയസുകാരനായ സിറിയൻ ബാലനെ റൊണാൾഡോ ചേർത്തു നിർത്തിയത് സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനായിരുന്നു നബീൽ സയീദ്. ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട ആ ബാലൻ തന്നെ രക്ഷപ്പെടുത്തിയവരോട് അന്ന് ഒരു ആഹ്രഹം പറഞ്ഞിരുന്നു. റൊണാൾഡോയെ ഒന്നു കാണണം. വാർത്ത ശ്രദ്ധയിൽപെട്ട സൗദി അറേബ്യ ഫുട്ബോൾ ക്ലബ് അൽ നസർ നബീലിനെ അൽ നസ്റും അൽ ബാതിനുമായുള്ള മത്സരം കാണാൻ സൗദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.മത്സരശേഷമാണ് നബീൽ റൊണാൾഡോ നേരിൽക്കണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates