നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ; ഓസീസ് താരം ഉടൻ ടീമിനൊപ്പം ചേരും

സ്പെൻസർ ജോൺസൻ മുൻപും ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. 2024 ലെ ലേലത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് 10 കോടി രൂപയ്ക്കാണ് ജോൺസനെ സ്വന്തമാക്കിയത്.
Spencer Johnson
CSK Sign Spencer Johnson as Replacement for Injured Nathan Ellis Ahead of IPL 2026.@WicketWatcher_
Updated on
1 min read

ചെന്നൈ: പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്‌സ് താരം നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സ്പെൻസർ ജോൺസനെയാണ് എല്ലിസിന് പകരക്കാരനായി ടീമിൽ എത്തിച്ചത്. മാർച്ച് 11ന് നടന്ന ഏകദിന മത്സരത്തിനിടെയാണ് നതാൻ എല്ലിസിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ കൂടുതൽ സമയം ആവശ്യമായി വന്നതോടെയാണ് വളരെ വേഗം ചെന്നൈ ടീം പകരക്കാരനെ കണ്ടെത്തിയത്.

Spencer Johnson
'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ

സ്പെൻസർ ജോൺസൻ മുൻപും ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. 2024 ലെ ലേലത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് 10 കോടി രൂപയ്ക്കാണ് ജോൺസനെ സ്വന്തമാക്കിയത്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടി നാല് മത്സരങ്ങളിൽ ജോൺസൻ പന്തെറിഞ്ഞിരുന്നു. അവിടെയും നിരാശജനകമായ പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Spencer Johnson
മുസരബാനി, ഷനക... പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ഇതാ മറ്റൊരു താരം കൂടി?

ഇരു ടീമുകൾക്കുമായി 9 മത്സരങ്ങളാണ് സ്പെൻസർ കളിച്ചിട്ടുള്ളത്. 27.2 ഓവറുകൾ ബൗൾ ചെയ്തിട്ടുണ്ട്. 284 റൺസ് വഴങ്ങി വെറും 5 വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. 1.5 കോടി രൂപയ്ക്കാണ് സ്പെൻസർ ജോൺസനെ സിഎസ്കെ സ്വന്തമാക്കിയത്.

ചെന്നൈയുടെ പുതിയ സീസണിലെ ആദ്യ മത്സരം മാർച്ച് 30ന് ആണ്. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആണ് എതിരാളി. ഈ മത്സരത്തിൽ സ്പെൻസർ ബൗൾ ചെയ്യാൻ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary

CSK Sign Spencer Johnson as Replacement for Injured Nathan Ellis Ahead of IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com