പരിക്ക് വില്ലൻ, പകരക്കാരെ കണ്ടെത്താൻ ക്ലബ്ബുകളുടെ നെട്ടോട്ടം; കൊല്‍ക്കത്തയിലും ഹൈദരാബാദിലും പുതിയ താരങ്ങളെത്തി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം ജാക്ക് എഡ്വേര്‍ഡ്‌സ് പരിക്ക് കാരണം ടീം വിട്ടിരുന്നു.
 IPL 2026
KKR and SRH Sign Injury Replacements Saurabh Dubey and David Payne for IPL 2026IPL/X
Updated on
1 min read

മുംബൈ: ഐപിഎൽ 2026 സീസൺ ആരംഭിക്കും മുൻപേ മിക്ക ടീമുകളും നേരിടുന്ന പ്രധാന പ്രതിസന്ധി താരങ്ങളുടെ പരിക്കാണ്. നതാന്‍ എല്ലിസൻ,സാം കറൻ,പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നി വിദേശതാരങ്ങൾക്ക് പുറമെ സൗരഭ് ദുബെയെപോലുള്ള ഇന്ത്യൻ താരങ്ങളുടെ പരിക്കും ക്ലബ്ബുകൾക്ക് തിരിച്ചടിയായി. പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ടീമുകൾ.

 IPL 2026
'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫാസ്റ്റ് ബൗളർ ആകാശ് ദീപിന് പരിക്ക് കാരണം ഈ സീസണിൽ കളിക്കാനാകില്ല എന്ന് ഉറപ്പായി. ആകാശ് ദീപിന് പകരം മറ്റൊരാളെ കൊല്‍ക്കത്ത ടീമിൽ എത്തിച്ചിട്ടുണ്ട്. വിദർഭയുടെ ലെഫ്റ്റ്-ആം പേസർ സൗരഭ് ദുബെയാണ് ടീമിനൊപ്പം ചേർന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം ജാക്ക് എഡ്വേര്‍ഡ്‌സ് പരിക്ക് കാരണം ടീം വിട്ടിരുന്നു. താരത്തിന് പകരം ഇംഗ്ലണ്ട് ക്രിക്കറ്റർ ഡേവിഡ് അലൻ പെയ്നെ ടീമിൽ ഉൾപ്പെടുത്തിയതായി സണ്‍റൈസേഴ്‌സ് അറിയിച്ചു.

 IPL 2026
ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍' നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

നേരത്തെ, രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണിനു പകരമായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നു കൊണ്ടു വന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനു പരിക്കേറ്റിരുന്നു. താരത്തിന് പകരക്കാരനായി ലങ്കന്‍ ഓള്‍ റൗണ്ടറായ ഷനകയെ ആണ് ടീമിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

Summary

KKR and SRH Sign Injury Replacements Saurabh Dubey and David Payne for IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com