12 കാരന്‍ ഡി ഗുകേഷിന് അട്ടിമറിച്ചു! ബ്ലിറ്റ്‌സില്‍ ലോക ചാംപ്യനെ വീഴ്ത്തി സെര്‍ജി സ്‌ക്ലോകിന്‍ (വിഡിയോ)

മൂന്നാം റൗണ്ടിലാണ് ഇന്ത്യന്‍ താരം അട്ടിമറി തോല്‍വി നേരിട്ടത്
D Gukesh loses blitz game
D Gukesh, Sergey Sklokinx
Updated on
1 min read

ദോഹ: ക്ലാസിക്ക് ചെസ് ലോക ചാംപ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷിനെ അട്ടിമറിച്ച് ലോകത്തെ അമ്പരപ്പിച്ച് 12കാരന്‍ സെര്‍ജി സ്‌ക്ലോകിന്‍. പാതി അര്‍മേനിയന്‍- റഷ്യന്‍ താരമായ സ്‌ക്ലോകിന്‍ ഫിഡെ ബ്ലിറ്റ്‌സ് ലോക പോരാട്ടത്തിലാണ് ഗുകേഷിനെ അട്ടിമറിച്ചത്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലാണ് ഇന്ത്യന്‍ താരം അട്ടിമറി തോല്‍വി നേരിട്ടത്.

മത്സരത്തില്‍ ഗുകേഷ് വരുത്തിയ വലിയ പിഴവ് മുതലെടുത്താണ് 12കാരന്‍ സമര്‍ഥമായി ജയിച്ചു കയറിയത്. മത്സരത്തിനു മുന്‍പ് എല്ലാ സാധ്യതകളും ഗുകേഷിനായിരുന്നു കല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ മിന്നും പ്രകടനമാണ് 12കാരന്‍ പുറത്തെടുത്തത്.

ബ്ലിറ്റ്‌സില്‍ ഗുകേഷിന് 2628 റേറ്റിങ് പോയിന്റുകളുണ്ട്. സെര്‍ജി സ്‌ക്ലോകിന് 2400 പോയിന്റുകളും. 228 എലോ പോയിന്റുകളുടെ വ്യക്തമായ മുന്‍തൂക്കം ഗുകേഷിനുണ്ടായിരുന്നു. പക്ഷേ അതൊന്നും 12കാരന് വിഷയമേ ആയില്ല.

D Gukesh loses blitz game
4 ഓവര്‍ 7 റണ്‍സ് 8 വിക്കറ്റ്! അമ്പരപ്പിക്കും ബൗളിങ്; ടി20യില്‍ ചരിത്രമെഴുതി സോനം യെഷി

ഫിഡെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സനാണ് കിരീടം സ്വന്തമാക്കിയത്. കരിയറില്‍ ആറാം തവണയാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കുന്നത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കാണ് പുരുഷ വിഭാഗത്തില്‍ വെങ്കലം. താരത്തിനു 9.5 പോയിന്റ്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.

10.5 പോയിന്റുകള്‍ നേടിയാണ് കാള്‍സന്‍ കിരീടം ഉറപ്പിച്ചത്. നേരത്തെ 2014, 15, 19, 22, 23 വര്‍ഷങ്ങളിലാണ് കാള്‍സന്റെ കിരീട നേട്ടം. മൂന്ന് തുടര്‍ ജയങ്ങളുമായാണ് താരം അവസാന പോരാട്ടത്തിനിറങ്ങിയത്. അവസാന റൗണ്ടില്‍ അനിഷ് ഗിരിയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെ കിരീടമുറപ്പിച്ചു.

D Gukesh loses blitz game
പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ വനിതകള്‍; കാര്യവട്ടത്ത് ഇന്ന് മൂന്നാം പോര്
Summary

World champion D Gukesh suffered a shock blitz defeat in Doha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com