'മണ്ടത്തരം കാണിക്കരുത്'; പാക് ക്രിക്കറ്റ് തന്നെ തകരുമെന്ന് മുന്നറിയിപ്പുമായി മുൻ താരം

ഇന്ത്യയെ നേരിടാനുള്ള ഭയം കാരണമാണ് പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നത് എന്ന സന്ദേശമാകും പുറം ലോകത്തിന് നൽകുക.
 Danish Kaneria
Danish Kaneria slams Pakistan over India match boycott decisionSpecial arrangement
Updated on
1 min read

കറാച്ചി: ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി മുൻ താരം ഡാനിഷ് കനേരിയ. ഇന്ത്യയെ നേരിടാനുള്ള ഭയം കാരണമാണ് പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നത് എന്ന സന്ദേശമാകും പുറം ലോകത്തിന് നൽകുക. ഈ തീരുമാനം പാകിസ്ഥാൻ ടീമിന് ദോഷം ചെയ്യുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

 Danish Kaneria
ലോകകപ്പ് 'നാടകം' തുടരുന്നു... പാകിസ്ഥാന്‍ ടീം ശ്രീലങ്കയിലേക്ക് പറന്നു (വിഡിയോ)

'പാകിസ്ഥാന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഈ ബഹിഷ്‌കരണം എന്തിനാണ് എന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്,' കനേരിയ പറഞ്ഞു. ഇന്ത്യയില്‍ വന്ന് കളിക്കില്ലെന്ന പാകിസ്ഥാന്റെ ആവശ്യം ഐസിസി അംഗീകരിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബഹിഷ്‌കരിക്കുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 Danish Kaneria
'കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല'; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍

'ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന് ബഹിഷ്‌കരിക്കാം. എന്നാല്‍ ടീം സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കില്‍ അന്നും മത്സരിക്കാൻ വിസമ്മതിക്കുമോ?' ഡാനിഷ് കനേരിയ ചോദിച്ചു.

മൈതാനത്തിറങ്ങി പോരാടി വിജയിക്കുന്നതാണ് യഥാര്‍ത്ഥ പ്രതികാരം. അല്ലാതെ ബഹിഷ്‌കരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary

Sports news: Danish Kaneria slams Pakistan over India match boycott decision.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com