'എന്ത് പണിയാണ് മില്ലറെ കാട്ടിയത്'; അവസാന ഓവറിൽ അടിമുടി നാടകീയത, ശരിക്കും അത് വൈഡ് ആയിരുന്നോ? - വിഡിയോ

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് വൈഡ് ആണെന്ന് ഡൽഹി ക്യാപിറ്റൽസ് വാദിച്ചു.
IPL 2026
David Miller’s Last-Over Decision Costs Delhi Capitals 2 Points in 1-Run Loss to Gujarat Titans.IPL/X
Updated on
1 min read

ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ഒരു റണ്ണിന് തോറ്റതോടെ ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലറിനെതിരെ കടുത്ത വിമർശമാണ് ഉയരുന്നത്. അവസാന രണ്ട് പന്തിൽ രണ്ട് റൺസ് ആയിരുന്നു ഡൽഹിയ്ക്ക് ജയിക്കാൻ ആവശ്യമായിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലേ അഞ്ചാം പന്ത് ബൗണ്ടറി പായിക്കാൻ മില്ലർ ശ്രമം വിഫലമായി.

IPL 2026
'തല വരാൻ വൈകും'; ധോനിയുടെ പരിക്ക് ഭേദമായിട്ടില്ല, ചെന്നൈ ആരാധകർക്ക് നിരാശ

എന്നാൽ ഈ പന്തിൽ ഒരു റൺ ഓടിയെടുക്കാൻ നോൺ സ്ട്രൈക്കെർ കുൽദീപ് യാദവ് പിച്ചിന്റെ നടുക്ക് വരെ ഓടി എത്തിയെങ്കിലും മില്ലർ ഓടാൻ തയ്യാറായില്ല. ഇതോടെ കുൽദീപ് യാദവ് റിട്ടേൺ ക്രീസിൽ തിരിച്ചെത്തി. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ്. പ്രസിദ്ധ് കൃഷ്ണ തന്ത്രപൂർവ്വം സ്ലോ ബൗൺസർ എറിഞ്ഞു. ഡേവിഡ് മില്ലർക്ക് വീണ്ടും പിഴച്ചു. പന്ത് വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി.

IPL 2026
അവസാന പന്തു വരെ നാടകീയത, ത്രില്ലർ പോരിൽ ഡൽഹിയെ ഒരു റണ്ണിന് വീഴ്ത്തി ​ഗുജറാത്ത്, ​ഗില്ലിനും സംഘത്തിനും ആദ്യ ജയം

ഉന്നം പിഴക്കാത്ത ജോസ് ബട്‌ലറുടെ ത്രോയിൽ സ്റ്റംപ്സ് തെറിച്ചു. ഇതോടെ നോൺ സ്‌ട്രൈക്കറിൽ നിന്ന് ഓടിയെത്തിയ കുൽദീപ് ഔട്ട് ആയി. എന്നിട്ടും മത്സരത്തിലെ നാടകീയത അവസാനിച്ചില്ല. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് വൈഡ് ആണെന്ന് ഡൽഹി ക്യാപിറ്റൽസ് വാദിച്ചു. അംപയറുടെ തീരുമാനം പുനഃപരിശോധിക്കാൻ റിവ്യൂ നൽകി.

IPL 2026
ആദ്യ വിജയം ലക്ഷ്യമിട്ട് അജിൻക്യ രഹാനെ; കൊൽക്കത്ത ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും

മൂന്നാം അംപയറുടെ പരിശോധനയിൽ അത് വൈഡ് അല്ലെന്ന് കണ്ടെത്തി. ഇതോടെ മത്സരം ഒരു റണ്ണിന് ഗുജറാത്ത് ജയിച്ചു. ഒരു പക്ഷെ, പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിൽ ഒരു സിംഗിൾ എടുത്തിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നേനെ. എന്നാൽ റൺസ് നേടാം ഡേവിഡ് മില്ലർ തയ്യാറാകാഞ്ഞത് ഡൽഹിയ്ക്ക് നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ട് പോയിന്റുകളാണ്. ഇതാണ് ആരാധകർ താരത്തിനെതിരെ തിരിയാനുള്ള പ്രധാന കാരണം.

Summary

David Miller’s Last-Over Decision Costs Delhi Capitals 2 Points in 1-Run Loss to Gujarat Titans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com