പന്ത് ചുരണ്ടല്‍ വിവാദം; ആറ് വര്‍ഷത്തിന് ശേഷം ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത വിലക്ക് നീക്കി

വിലക്ക് നീക്കിയതോടെ വരുന്ന ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറിന്റെ നായകനായി തന്നെ വാര്‍ണറിന് കളിക്കാന്‍ സാധിക്കും.
David Warner
ഡേവിഡ് വാര്‍ണര്‍
Updated on
1 min read

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഡേവിഡ് വാര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് നീക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. മൂന്നംഗ റിവ്യൂ പാനലിന്റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം വാര്‍ണര്‍ പാലിച്ചിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കി.

'ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് നീക്കി. ആവശ്യമായ മാനദണ്ഡങ്ങളെല്ലാം അദ്ദേഹം പാലിച്ചു. ഏകകണ്ഠമായിരുന്നു തീരുമാനം'- മൂന്നംഗ പാനല്‍ സമിതി പറഞ്ഞു

വിലക്ക് നീക്കിയതോടെ വരുന്ന ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറിന്റെ നായകനായി തന്നെ വാര്‍ണറിന് കളിക്കാന്‍ സാധിക്കും. ഓസ്‌ട്രേലിയയിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഭാവിയില്‍ വാര്‍ണറിന് നല്‍കാന്‍ സാധിക്കുന്ന സംഭാവനകളെ കൂടി പരിഗണിച്ചാണ് ആജീവനാന്ത വിലക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും മൂന്നംഗ സമിതി അറിയിച്ചു.

2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. ടെസ്റ്റ് മത്സരത്തിനിടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാറ്റര്‍ ബെന്‍ക്രോഫ്റ്റ് എന്നിവര്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ താരങ്ങള്‍ കുറ്റക്കാരാണെന്ന് തെളിയുകയും മൂവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയുമായിരുന്നു.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കുമായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൂടാതെ, അന്ന് ടെസ്റ്റ് ടീം നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും രണ്ട് വര്‍ഷത്തേക്കും ബാന്‍ ചെയ്തിരുന്നു. സംഭവത്തില്‍ അങ്ങേയറ്റം പശ്ചാത്തപിക്കുന്നതായി പിന്നീട് ഡേവിഡ് വാര്‍ണര്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Jana Nayagan
Kannur Squad, Rony David Raj
Top 5 News Today
Telegram
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com